കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നി ന്നും ഇന്ത്യാക്കാരെ തിരികെ നാട്ടിലേക്ക് എത്തിക്കുന്ന വന്ദേ ഭാരത് മിഷനി ല്‍ സജീവ സാന്നിധ്യമായി പാറത്തോട് പുത്തന്‍വീട്ടില്‍ കുടുംബാംഗമായ മുഹമ്മദ് സഖറിയായും. എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ ആണ് പാറ ത്തോട് സ്വദേശിയായ ഇ ഇരുപത്തിയഞ്ചുകാരന്‍.

വന്ദേഭാരത് മിഷന്റെ ഭാഗമായി റഷ്യ, ഹോംകോങ്, വിയറ്റ്നാം, സൗത്ത് ആഫ്രിക്ക, പോര്‍ട്ട് ബ്ലൈയെര്‍, ആന്‍ഡമാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ദൗത്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് സഖറിയ. കോവിഡ് 19 പ്രവര്‍ത്തനങ്ങളില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക പ്രശംസയ്ക്കും അര്‍ഹ നായി ഇ യുവാവ്.ഇതിനോടകം നടന്ന വന്ദേ ഭാരത് മിഷനില്‍ നിരവധി കോട്ടയം ജില്ലക്കാര്‍ സജീവ സാന്നിധ്യമായിട്ടുണ്ട് കോട്ടയം ജില്ലക്കിത് അഭിമാനനിമിഷമാണ്.