എരുമേലി പഞ്ചായത്തിൽ പ്രളയക്കെടുതി ധനസഹായത്തിന്റെ പേരിൽ കുടുംബശ്രീ പ്രവർത്തകരിൽ നിന്നു  പിരിച്ചെടുത്ത തുക വക മാറ്റിയതായി ആരോപണം.  ചെലവ ഴിക്കാതെ കിടക്കുന്ന തുക കുടുംബശ്രീകൾക്കായി കെട്ടിടം പണിയാൻ ഉപയോഗിക്കു മെന്നു പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയെങ്കിലും സംഭവത്തിൽ ഭരണപക്ഷ ത്തും സിപിഎമ്മിനുള്ളിലും വിഭാഗീയത.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ചേനപ്പാടിയിലും മറ്റും ഉണ്ടായ മഴക്കെടുതിയിൽ ന ഷ്ടപരിഹാരം നൽകാനായി കുടുംബശ്രീ അംഗങ്ങളിൽ നിന്ന് എടുത്ത പിരിവ് തുകയാ ണ് വേണ്ടവിധം വിനിയോഗിക്കാനാവാതെ പോയത്.4.5 ലക്ഷം രൂപയാണ് അംഗങ്ങളി ൽ നിന്നും പഞ്ചായത്ത് അധികൃതർ പിരിച്ചെടുത്തത്. എന്നാൽ ഈ തുക ദുരന്തനിവാ രണത്തിനു വിനിയോഗിക്കാതെ വച്ചുതാമസിപ്പിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാണി ക്കപ്പെടുന്നു. യഥാസമയം കർമ്മ പദ്ധതികൾ നടപ്പാകാതെ വന്നതോടെ പഞ്ചായത്ത് വെട്ടിലായി. ഇതിനിടെ കഴിഞ്ഞ ദിവസം 250ലധികം അംഗങ്ങൾ പങ്കെടുത്ത കുടും ബശ്രീ പൊതുസഭയിൽ ഫണ്ട് വകമാറ്റാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിക്കായിരുന്നു ഫണ്ട് ശേഖരണത്തിന്റെയും വിനി യോഗത്തിന്റെയും  ചുമതല.എന്നാൽ ഫണ്ട്  ചെലവഴിക്കൽ നടപ്പാകാത്തതിനാൽ കു ടുംബശ്രീക്കായി കെട്ടിടം പണിയാമെന്ന് പൊതുസഭയിൽ പഞ്ചായത്ത് അധികൃതർ പ റഞ്ഞു . കുടുംബശ്രീകളെ സംബന്ധിച്ച് അഭിമാനകരമായ അവസരമാണ് കെട്ടിടനി ർ മാണം എന്നും അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനെ കുടുംബശ്രീ പ്രവർത്തക രിൽ ചിലർ എതിർത്തു.തങ്ങൾ നൽകിയ തുക തിരികെ വേണമെന്നും ഇവർ ആവശ്യ പ്പെട്ടു. ചില അംഗങ്ങൾ കെട്ടിടനിർമ്മാണത്തിന് അനുകൂലിക്കുകയും ചെയ്തു. പ്രളയ ദു രിതാശ്വാസത്തിൽ കാട്ടിയ അനാസ്ഥ അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് പ്രവർ ത്തകർ പറയുന്നു.