ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന യാതൊരു പ്രവർത്തനങ്ങളും ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും മന്ത്രി ഇചന്ദ്രശേഖരൻ പറഞ്ഞു.ജനങ്ങൾ അസംതൃ പ്തരായാൽ അതിൻ്റെ പ്രതിഷേധം സർക്കാരിനോടും ജീവനക്കാരോടും ഉണ്ടാകും. അ ത് സ്വഭാവികമാണ്. താഴെ തട്ടിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് അവിടെ ത ന്നെ പരിഹാരമുണ്ടാകണമെന്ന് പറഞ്ഞ മന്ത്രി സേവന പ്രവർത്തനങ്ങൾക്ക്  കാലതാമസ മുണ്ടാക്കരുതെന്നും  ജീവനക്കാരെ ഓർമിപ്പിച്ചു.
യോഗത്തിൽ 2018ലെ പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം രേഖയും വീടിന്റ താക്കോൽ ദാനവും, കോരുത്തോട് പി.എച്ച് സി നിർമ്മാണത്തിന് വേണ്ടി 50 സെൻറ് വസ്തുവും ആരോഗ്യവകുപ്പിന് റവന്യൂവകു പ്പ് മന്ത്രി കൈമാറി . പിസി ജോർജ് എംഎൽഎ യോഗത്തിന് അധ്യക്ഷതവഹിച്ചു .ജില്ലാ കളക്ടർ പി കെ സുധീർ ബാബു ഐഎഎസ് സ്വാഗതവും അർപ്പിച്ചു. കോരുത്തോട്  ഗ്രാ മപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ രാജേഷ്, മാഗി ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ടി അയ്യൂബ്ഖാൻ, കോരു ത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജി അജയകുമാർ, വികസനകാര്യ സ്റ്റാ ൻഡിങ് കമ്മിറ്റി  ചെയർമാൻമാര പി.കെ. സുധീർ, റ്റി.കെ.രാജു,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഓമനക്കുട്ടൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ എം രാജേഷ് ,കെ.റ്റി. പ്രമദ് ,പി സി രാധാകൃഷ്ണ ൻ, താഹ മുസ്ലിയാർ, തോമസ് മാണി, കെ.ബി. മനോജ്,ശ്യമള വാസുദേവൻ തുടങ്ങിയ വർ ആശംസകളർപ്പിച്ചു .ആർ ഡി ഒ .ജോളി ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി.