കാഞ്ഞിരപ്പള്ളി: ജില്ലയിലെ എടിഎം കൗണ്ടറുകള്‍ക്കു മതിയായ സുരക്ഷ യില്ലെന്നു പരാതി. തൃശൂരിലും എറണാകുളത്തും എടിഎമ്മുകളിലുണ്ടായ കവര്‍ച്ചകള്‍ക്കൊപ്പം ജില്ലയില്‍ രണ്ടിടങ്ങളില്‍ എടിഎം കൗണ്ടറുകളില്‍ മോഷണ ശ്രമംകൂടി നടന്നതോടെയാണ് സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരു ന്നത്. രാത്രികാലങ്ങളില്‍ ജില്ലയിലെ പല എടിഎം കൗണ്ടറുകളും സുരക്ഷി തമല്ല. വിജനമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറുകളില്‍ നിന്നു രാത്രിയില്‍ പണമെടുക്കാന്‍ ഇടപാടുകാര്‍ക്കു ഭയമാണ്.

കാഞ്ഞിരപ്പള്ളി പ്രദേശത്തെ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന എ.ടി. എം കൗണ്ടറുകളില്‍ രാത്രി കാലങ്ങളില്‍ സുരക്ഷാ ജീവനക്കാരില്ല. സുരക്ഷ യ്ക്കായി എ.ടി.എം കൗണ്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ മാത്രമാ ണുള്ളത്. ബാങ്കുകളോട് ചേര്‍ന്നും അല്ലാതെയും കാഞ്ഞിരപ്പള്ളി ടൗണില്‍ മാത്രം പതിനാല് എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശിയ പാ തയോരത്ത് തന്നെയാണ് പകുതിയിലേറെ എ.ടി.എം കൗണ്ടറുകളും പ്രവര്‍ ത്തിക്കുന്നത്. രാത്രി കാലങ്ങളില്‍ ടൗണില്‍ പേട്ടക്കവലയില്‍ മാത്രമാണ് ആ ളുകളുടെ ശ്രദ്ധയെത്തുന്നത്. എ.ടി.എം പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ രാത്രി കാലങ്ങളില്‍ വിജനമാകുന്ന ഇടങ്ങളിലാണ്. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡരുകിലും, ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റോഡരുകിലും, തമ്പലക്കാ ട്-കാഞ്ഞിരപ്പള്ളി റോഡരുകിലും വിവിധ ബാങ്കുകളുടെ എ.ടി.എം കൗണ്ട റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രാത്രി കാലങ്ങളില്‍ സുരക്ഷാ ജീവന ക്കാരുള്ള എ.ടി.എമ്മുകള്‍ ചുരുക്കം ചിലത് മാത്രമാണ്. എ.ടി.എം കേന്ദ്രീക  രിച്ച് കവര്‍ച്ചകള്‍ പെരുകുന്നതോടെ ഉപഭോക്താക്കളും ഭിതിയിലാണ്.

ആരെങ്കിലും അപായപ്പെടുത്തിയാല്‍ പോലും മണിക്കൂറുകള്‍ കഴിഞ്ഞേ വിവരം പുറത്തറിയൂ. വിവിധ ബാങ്കുകളുടേതായി ജില്ലയില്‍ ഏകശേദം 1200 എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 700 എടിഎം കൗണ്ടറുക ളുള്ള എസ്ബിഐയാണു മുന്നില്‍. എല്ലാ എടിഎം കൗണ്ടറുകളും സുര ക്ഷിതമെന്നാണു ബാങ്ക് അധികൃതരുടെ വാദം. പൊതുമേഖലാ ബാങ്കുകളില്‍ ഒന്നോ രണ്ടോ എണ്ണവും സ്വകാര്യ ബാങ്കുകളും മാത്രമാണു സെക്യുരിറ്റി സ്റ്റാഫിനെ നിയോഗിച്ചിട്ടുള്ളത്. എസ്ബിഐയില്‍ ലയിക്കുന്നതിനു മുന്പേ എസ്ബിടി ചെലവുചുരുക്കലിന്റെ ഭാഗമായി സെക്യൂരിറ്റി സ്റ്റാഫുകളെ പിന്‍വലിച്ചിരുന്നു.

എടിഎമ്മുകളിലെ അരക്ഷിതാവസ്ഥ വ്യാപക പരാതികള്‍ക്കു കാരണമാ യതിനെത്തുടര്‍ന്നു ബാങ്കിലെ ജീവനക്കാരുടെ യൂണിയന്‍ സെക്യൂരിറ്റി സ്റ്റാ ഫിനെ പുനര്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നടപ്പായില്ല. എടി എമ്മില്‍ എത്തുന്ന മുഴുവന്‍ ആളുകളെയും തിരിച്ചറിയാവുന്ന രീതിയില്‍ പകര്‍ത്താന്‍ കഴിവുള്ള കാമറയാണു കൗണ്ടറുകളില്‍ സ്ഥാപിച്ചിരിക്കുന്ന തെന്നാണു അധികൃതര്‍ നല്‍കുന്ന വിശദീകരണം. സുരക്ഷ വര്‍ധിപ്പിക്കുന്ന തിന്റെ ഭാഗമായി സിസിടിവി കാമറകള്‍ക്കൊപ്പം സെക്യൂരിറ്റി സ്റ്റാഫി നെയും നിയമിക്കണമെന്നാണു പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.