എരുമേലി : ലക്ഷക്കണക്കിന് ശബരിമല തീർഥാടകരെത്തുന്ന എരുമേലിയിലെ ഏക സർ ക്കാർ വക സി എച്ച് സി ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കാൻ ഹൈക്കോതി ഉ ത്തരവ് നൽകിയതായി ബിജെപി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു . ഇതു സംബ ന്ധിച്ച് വി.സി അജികുമാർ , ലൂയിസ് ഡേവിഡ് എന്നിവരാണ്  24/12/19 ൽ ഹൈക്കോട തിയിൽ ( ഡബ്ല്യു പി ( സി ) നമ്പർ. 35758 നമ്പറായി  പൊതുതാത്പര്യ ഹർജി നൽകിയ ത് .
1964 ൽ പി എച്ച് സിയായി പ്രവർത്തനമാരംഭിച്ച ആശുപത്രി പിന്നീട് 1995 ൽ സി എച്ച് സിയായി ഉയർത്തുകയും ചെയ്തു . ഏഴ് ഡോക്ടർമാർ , 50 പാര മെഡിക്കൽ സ്റ്റാഫ് അ ടക്കം പ്രവർത്തനമാരംഭിച്ച ആശുപത്രി ഇപ്പോൾ ഡോക്ടർമാർ ഇല്ലാത്തതെ രാത്രികാല ങ്ങളിൽ അടച്ചിടുകയാണെന്നും , പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ചികിൽസ സഹായങ്ങ ളൊന്നും ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. 2003 – 04ൽ ലോകബാങ്കിന്റെ ധന സഹായത്തോടെ നിർമ്മിച്ച കെട്ടിടം ഉപയോഗിക്കുന്നില്ല . മനുഷ്യാവകാശ കമ്മീഷനും , നിയമസഭ പരിസ്ഥിതി കമ്മറ്റിയും ആശുപത്രി സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടും ഒന്നും നടപ്പാക്കില്ല .
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കിയ ആശുപത്രിയുടെ പ്രവർത്തനം ശബരിമല തീർഥാടനകാലത്ത് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പരാ തിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഫയൽ സ്വീകരിച്ച  കോടതി,24 മണിക്കൂറും ആശുപത്രി പ്രവർത്തിപ്പിക്കുക , സർജൻ ,  കാർഡിയോളജി , ഓർത്തോ എന്നീ വിഭാഗങ്ങളിൽ  ഡോ ക്ടർമാരുടെ സേവനങ്ങൾ , കൂടാതെ ലബോറട്ടി , ഐ.സി.യു, എക്സറേ, ഇ.സി.ജി തുട ങ്ങിയവയും മറ്റ് ജോലിക്കാരേയും നിയമിക്കണമെന്ന ഉത്തരവാണ് ബന്ധപ്പെട്ടവർക്ക്  ന ൽകിയതായും  നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കെ ബി മധു , എരുമേലി ഈസ്റ്റ് – വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ ഹരികൃഷ്ണൻ പേഴുംകാട്ടിൽ , സന്തോഷ് പാലമൂട്ടിൽ , ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ലൂയിസ് സേവിഡ് , മുൻ മണ്ഡലം പ്രസിഡന്റ് വി സി അജികുമാർ  എന്നിവർ പങ്കെടുത്തു .