മുണ്ടക്കയം- ഇളങ്കാട് -വാഗമണ്‍ റോഡു നിര്‍മ്മാണവും നടക്കുമെന്ന് പി.സി.ജോര്‍ജ് എം.എല്‍എ…

മുണ്ടക്കയം:പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വികസന രംഗത്ത് പുതിയ അദ്ധ്യായം എഴുതി ചേര്‍ത്ത് 17 കോടി രൂപാ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുണ്ടക്കയം ബൈപ്പാസിന്റെയും കിഴക്കന്‍ മലയോര മേഖലയുടെ വികസനത്തിന് കുതിേപ്പകി 34.73 കോടി രൂപ ചിലവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന മുണ്ടക്കയം-ഇളംങ്കാട്-വാഗമണ്‍ റോ ഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ഫെബ്രുവരി 14-ന്് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന പി.സി.ജോര്‍ജ് എം.എല്‍.എ അറിയിച്ചു.

പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡ ന്റുമാര്‍,ത്രിതല പഞ്ചായത്തംഗങ്ങള്‍,വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുണ്ടക്കയം-ഇളംങ്കാട്-വാഗമണ്‍ റോഡിന്റെ നിര്‍മ്മാണണ ഉദ്ഘാടനം 4 മണിയ്ക്ക് ഏന്തയാര്‍ ടൗണിലും മുണ്ടക്കയം ബൈപ്പാസിന്റെ ഉദ്ഘാടനം 5.30ന് മുണ്ടക്കയത്ത് വച്ചും നടക്കും.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മുണ്ടക്കയം ബൈ പ്പാസ് എന്നാവശ്യം ഉയര്‍ന്നിരുന്നെങ്കിലും 2014 ലാണ് പദ്ധതിയ്ക്ക് ഭരണാനുമതി ലഭി ച്ചത്.

മുണ്ടക്കയം കോസ്‌വേയില്‍ നിന്നാരംഭിച്ച് പൈങ്ങണയില്‍ എത്തിച്ചേരുന്ന ബൈപ്പാസ് മുണ്ടക്കയം ടൗണിന്റെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായിട്ടാണ് നിര്‍മ്മിച്ചിരി ക്കുന്നത്. മുണ്ടക്കയം ഇളംങ്കാട്-വാഗമണ്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതോടെ തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേയ്ക്ക് എത്തുവാനുള്ള ഏറ്റവും എളുപ്പ വഴിയായി ഇത് മാറും. കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഇളംങ്കാട് മുതല്‍ കോലാഹലമേട് വരെയുള്ള 5.5 കി.മീ. ഭാഗം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും എം.എല്‍.എ.പറഞ്ഞു.