സാധാരണയായുള്ള മസ്സിലുപിടിത്തഭാവം വെടിഞ്ഞ് സരസനായി, സാധാരണക്കാനായി കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. കോടതി ഉത്തരവിൻ പ്രകാരം ടൂ വീലർ യാത്രികർ ക്ക് മുൻപിലും പിൻപിലും ഹെൽമറ്റ് നിർബന്ധമാക്കിയതിന്റെ ആദ്യപടിയായ ബോധ വത്ക്കരണ പരിപാടിയ്ക്കിടയിലാണ് പോലീസ് നല്കുന്ന മധുര പലഹാരത്തിനൊപ്പം കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാർ തന്റെ പതിവ് ഭാവം വെടി ഞ്ഞ് സാധാരണക്കാനായി മാറിയത്. ഡി.വൈ.എസ്.പിയ്ക്ക് മുൻപിൻ ആദ്യം വന്ന ഇര ഭാര്യയും ഭർത്താവും 2 പേരും ഹെൽമറ്റ് ധരിച്ചിട്ടുണ്ട്.

പക്ഷേ ഒരു പ്രശ്നം പിന്നിലിരിക്കുന്ന ഭാര്യയ്ക്ക് സുന്ദരമായ പുതിയ ഹെൽമറ്റ് വാഹ നം ഓടിക്കുന്ന ഭർത്താവിന്റെ ഹെൽമറ്റ് പഴയത് എന്ന് മാത്രമല്ല ഹെൽമറ്റ് എന്നൊരു പേര് മാത്രമുള്ള വസ്തു. ഡി.വൈ.എസ്.പി മാത്രമല്ല എല്ലാവരും ആ ഹെൽമറ്റ് കണ്ട് ഞെട്ടി… പിന്നീട് ഡി.വൈ.എസ്.പി തന്നെ പിന്നിലിരിക്കുന്ന ഭാര്യയുടെ തലയിലിരിക്കു ന്ന പുതിയ ഹെൽമറ്റ് ഭർത്താവിനും പഴയത് ഭാര്യയ്ക്കും വച്ച് നല്കി. ഉടനെ പുതിയത് വാങ്ങാൻ നർമ്മം കലർത്തിയുള്ള താക്കീതും നല്കി, മധുരവും ലഘുലേഖയും നല്കി.  പിന്നീട് പിൻസീറ്റ് ഹെൽമറ്റ് ഇല്ലാതെ എത്തിയ യാത്രക്കാരക്കാരനായ ചുള്ളനോട്  ഈ തലയുടെ ഭംഗികളയാതെ സൂക്ഷിക്കാൻ ഹെൽമറ്റ് ഉപയോഗിക്കണം എന്ന ഉപദേശം.

പിൻസീറ്റിലിരുന്ന് ഹെൽമറ്റ് ധരിക്കാതെ എത്തിയവർക്കും, നിയമം പാലിച്ച് എത്തിയ വർക്കും ഒരുപോലെ അല്പം നർമ്മവും ഒപ്പം ഉപദേശവും നല്കി ഡി.വൈ.എസ്.പി. സരസമായ ഭാഷയിൽ നർമ്മം തുളുമ്പുന്ന വാക്കുകളോടെ ഡി.വൈ.എസ്.പി നൽകിയ ബോധവത്ക്കരണം കേട്ടവർക്കും കണ്ടവർക്കും എല്ലാം നന്നേ പിടിച്ചു.. സഹപ്രവർത്ത കരുo പൊതുജനങ്ങളുo കൂട്ടച്ചിരിയുമായി ഡി.വൈ.എസ്.പിയ്ക്ക് ഒപ്പം ചേർന്ന് ബോധ വത്ക്കരണം നടത്തി.