കാഞ്ഞിരപ്പള്ളി: മട്ടന്നൂരിൽ കഠാര രാഷ്ട്രീയത്തിനിരയായ  യൂത്ത്കോൺഗ്രസ്‌ ബ്ലോ ക്ക്‌ സെക്രട്ടറി ശുഹൈബിന്റ നാലാം രക്തസാക്ഷിത്വദിനം  യൂത്ത്കോൺഗ്രസ് കാ ഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു.
മണ്ഡലം പ്രസിഡന്റ്‌ അഫ്സൽ കളരിക്കലിന്റെ ആദ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി റോണി കെ ബേബി ഉത്ഘാടനം ചെയ്തു.യൂത്ത്കോൺഗ്രസ്സ് ജില്ലാ ഭാരവാ ഹികളായ എംകെ ഷമീർ, നായിഫ് ഫൈസി, നിബു ഷൗക്കത്ത്, ഷെജി പാറക്കൽ, അൻവർ പുളിമൂട്ടിൽ, കെ എസ് ഷിനാസ്, അൽഫാസ് റഷീദ്, ആമീൻ നജീബ്, സെയ്ത് എം താജു,  ജോർജുക്കുട്ടി,  ജോസി. യാസീൻ.  ഹാഷിർ   തുടങ്ങിയവർ പ്രസംഗിച്ചു.