photos:MANOJ AMBATTU & JINS JOHN (WELCOME STUDIO)കാഞ്ഞിരപ്പള്ളി: റൂട്ടുകൾ ക്രമീകരിച്ചും ബസിന്റെ ഉപയോഗം ഉറപ്പുവരുത്തിയും, ജീവനക്കാരുടെ സേവനം കൃത്യത വരുത്തിയും പടിപടിയായി കെഎസ്ആർടിസിയെ മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നവീകരിച്ച കാഞ്ഞിരപ്പള്ളി ബസ് സ്റ്റാ‍ൻഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായി രുന്നു മന്ത്രി. ഡോ. എൻ. ജയരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയ്, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, കെ.ആർ.തങ്കപ്പൻ, വാർഡംഗം ബീനാ ജോബി, റിജോ വാളാന്തറ, ജോബി കേളിയാംപറമ്പിൽ, വി.പി.ഇസ്മായിൽ, പി.എ.താഹ, മാത്യു ചാക്കോ വെട്ടിയാങ്കൽ, അപ്പച്ചൻ വെട്ടിത്താനം, ബേബി വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.ഗവ. ആയുർവേദ ആശുപത്രിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകിയ പി.എൻ പ്രഭാ കരൻ, ഗായിക നിയാ പത്യാല എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ. ജയരാജ് എം എൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 90 ലക്ഷം രൂപ വിനിയോ ഗിച്ചാണ് നാലു മാസം കൊണ്ട് ബസ് സ്റ്റാൻഡ് നവീകരിച്ചത്. ഇന്നു മുതൽ സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങും.