പൂഞ്ഞാർ നിയോജകമണ്ഡലം കേരള ജനപക്ഷം സ്ഥാനാർഥി പി സി ജോർജിന്റെ തീക്കോയി പഞ്ചായത്തിലെ വാഹന പര്യടനം പൂർത്തിയായി .

കൃഷിക്കും , ടൂറിസത്തിനും പ്രാധാന്യമുള്ള ഈ മേഖലയിൽ പൂഞ്ഞാർ കാർഷിക വി പണിയുടെ വമ്പിച്ച വിജയവും , വാഗമൺ , മാർമല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനവും ചർച്ചയാക്കിയാണ് പി സിയുടെ പര്യടനം.വാഗമണ്ണിന്റെ സമഗ്ര വികസ നത്തിന് വഴി തെളിക്കുന്ന , ഈരാറ്റുപേട്ട വാഗമൺ റോഡ് വികസനം, കിഫ്‌ബി പദ്ധ തിയിൽ പെടുത്തി 66.6 കോടി രൂപയുടെ ഭരണാനുമതിയാട്ടിട്ടുണ്ട് .ചില തല്പര കക്ഷി കൾ സ്ഥലമേറ്റെടുപ്പിനു തടസ്സം നിൽക്കുന്നതിനാലാണ് നിർമ്മാണം വൈകിയതെന്നും പി സി ജോർജ് പറഞ്ഞു .

വാഗമൺ വാച്ച് ടവർ നിർമ്മാണം അവസാന ഘട്ടത്തിലാണ്. തീക്കോയിൽ നിന്നും9am തുടങ്ങിയ പര്യടനം ഈരാറ്റുപേട്ടയിൽ 8pm ആയപ്പോൾ സമാപിച്ചു.പി വി വർഗ്ഗീസ് പുല്ലാട്ട്,മനൊ ജോർജ്ജ്, ചെയ്‌സ് തോമസ്, കുഞ്ഞുമോൻ ചിറ്റേത്ത്, സജീവ് മാപ്രയിൽ എന്നിവർ പര്യടനത്തിന് നേതൃത്വം നല്കി.

പി സി ജോർജ്ജിൻ്റെ മുന്നാം ദിവസം വാഹന പര്യടനം ഇന്ന് മുണ്ടക്കയം മുരുക്കുവയ ലിൽ രാവിലെ 8 മണിക്ക് തുടങ്ങും.വാഹനപര്യടനത്തിൻ്റെ മൂന്നാം ദിവസമായ ഇന്ന് മുണ്ടക്കയം പഞ്ചായത്തിൽ തുടങ്ങി കോരുത്തോട് ടൗണിൽ സമാപിക്കും.