പൊന്‍കുന്നം: സംസ്ഥാന രാഷ്ട്രീയം എന്‍ഡിഎയില്‍ കേന്ദ്രീകരിച്ച് മുന്നോട്ട് പോകു ന്ന സാഹചര്യമാണ് ഇപ്പോളുള്ളതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമന്‍ നായര്‍. പൊന്‍കുന്നം സ്വദേശ് റെസിഡന്‍സിയില്‍ എന്‍ഡിഎ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു അധ്യക്ഷനാ യി. ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. മനോജ്, ജില്ലാ സെക്രട്ടറി വി.സി. അജികുമാര്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. കണ്ണ ന്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയകുമാര്‍ മഠത്തില്‍, ജില്ലാ സെക്രട്ട റി അഡ്വ. വി.എസ്. സെബാസ്റ്റ്യന്‍, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. വൈശാഖ് എസ്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.