ഡിവൈഎഫ്ഐ വെള്ളാവൂർ മേഖലാ കമ്മറ്റി യുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി.കഴിഞ്ഞ പതിനൊന്ന് വർഷമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി കോത്തലപ്പടി, മണിമല യൂണിറ്റുകളുടെ നേതൃത്വത്തിൽ കോത്തലപ്പടി ഗവൺമെന്റ് എൽപി സ്‌കൂൾ ഏറ്റെടുത്തു. സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രശസ്ത ടിവി അവതാ രകൻ കിഷോർ ഉദ്ഘാടനം ചെയ്തു. തുടർച്ചയായ രണ്ടാം വർഷം ആണ് യൂണിറ്റുകളു ടെ നേതൃത്വത്തിൽ സ്‌കൂൾ ഏറ്റെടുക്കുന്നത്.
മേഖലാ പ്രസിഡന്റ് ഇ എസ് കണ്ണൻ അധ്യക്ഷനായി. വെള്ളാവൂർ ഗ്രാമപഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ടി എസ് ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി.സിപിഐ എം വെള്ളാവൂർ ലോക്കൽ കമ്മറ്റി അംഗം പി കെ ശോഭകുമാർ,സ്‌കൂൾ ഹെഡ്മിസ്ട്രസ് അനിതാ സൂസൻ അലക്‌സ്, അധ്യാപിക ജെസി കെ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ജി അനീഷ് സ്വാഗതവും സുജിത്ത് സുകുമാരൻ നന്ദിയും പറഞ്ഞു. യൂണിറ്റ് ഭാരവാഹികൾ ആയ ബെൽരാജ് കളരിക്കൽ, അരവിന്ദ് കളരിക്കൽ, അജിത്ത് മണിമല, രാഹുൽ രാമചന്ദ്രൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.