ആനക്കല്ല് : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂളിനെ അപകീര്‍ത്തി പെടുത്തുംവിധം ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി കാണുന്നു. ഇതിലെ പരാമര്‍ശങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നിരിക്കെ സ്‌കൂള്‍ മാനേജ്‌മെന്റ് കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി. പോലീസ് സൈബര്‍സെല്‍ സഹകരണത്തോടെ അന്വേഷണം നടത്തിവരികയാണ്.

വാര്‍ഷിക പരീക്ഷയില്‍ 33 ശതമാനത്തില്‍ കുറവ് മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് അടു ത്ത ക്ലാസിലേക്ക് പ്രമോഷന്‍ നല്‍കേണ്ടതില്ലെന്നു സി.ബി.എസ്.ഇ. നിര്‍ദേശം നല്‍കിയിട്ടു ണ്ട്. രണ്ടോ അതിലധികമോ വിഷയങ്ങള്‍ക്കു തോല്‍ക്കുകയും 30 ശതമാനമെങ്കിലും മാര്‍ ക്ക് നേടാതെ വരികയും ചെയ്ത ഏതാനും കുട്ടികള്‍ക്കാണ് പത്താം ക്ലാസിലേക്ക് പ്രവേ ശനം ലഭിക്കാതെ വന്നത്. ഈ വര്‍ഷം കൂടി ഒന്‍പതാം ക്ലാസില്‍ പഠിപ്പിച്ചതിനുശേഷം 10-ാം ക്ലാസില്‍ പ്രവേശനം നേടാനാണ് സ്‌കൂള്‍ അധികൃതര്‍ ആത്മാര്‍ത്ഥമായി നിര്‍ദേശി ച്ചത്.

സി.ബി.എസ്.ഇ. നിഷ്‌കര്‍ഷിക്കുന്ന പാസ് മാര്‍ക്ക് ഒന്‍പതാം ക്ലാസ് വാര്‍ഷിക പരീക്ഷ യില്‍ ലഭിച്ചില്ലെങ്കില്‍ പത്താം ക്ലാസിലേക്കു പ്രമോഷന്‍ നല്‍കില്ലെന്ന് കുട്ടികളോടും രക്ഷി താക്കളോടും മുന്‍പുതന്നെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നതുമാണ്.പഠനത്തില്‍ പിന്നോ ക്കം.