കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ ഇടിമിന്നലിലാണ് എലിക്കുളം കാക്കനാട്ട് രാധാകൃ ഷ്ണൻ നായരുടെ വീട് ഇടിമിന്നലിൽ തകർന്നത്. കഴുക്കോലും മച്ചും ഒടിഞ്ഞു വീഴു കയും ഓടുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. വീടിനുള്ളിലെ വയറിങ് പൂർണമാ യും നശിച്ചു. വീട്ടുമുറ്റത്തെ കിണറിനു സമീപം മിന്നലേറ്റ് വലിയ കുഴി രൂപപ്പെട്ടു.

കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപെട്ടു. എലിക്കുളം പ ഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവിയും വില്ലേജ് അധികൃതരും സംഭവ സ്ഥലം സന്ദർശിച്ചു.