പ്രതിസന്ധികൾക്കിടയിലും മരിയ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് കൂവപ്പള്ളി കയ്യാലയ്ക്കൽ മനുവിന്റെ മകൾ മരിയ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

വിധി നൽകിയ വേദനയിലും മകളുടെ നേട്ടത്തിൽ സന്തോഷിക്കുകയാണ് പെയിന്റിംഗ് തൊഴിലാളിയായിരുന്ന മനു.കൂവപ്പള്ളി കയ്യാലയ്ക്കല്‍ മനു -ഷൈനി ദമ്പതികളുടെ രണ്ടു പെണ്‍മക്കളില്‍ മൂത്തയാളായ മരിയ പ്രതിസന്ധികളോട് പടവെട്ടിയാണ് കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചത്. പെയിന്റിങ് ജോലി ചെ യ്തു കുടുംബം പുലര്‍ത്തിയിരുന്ന മനുവിന് ഒരുവര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതം ശരീരത്തിന്റെ ഒരുവശം തളര്‍ത്തി കളഞ്ഞു.
ഇതോടെ മരിയയും സഹോദരിയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷകളി ലാണ് കരിനിഴൽ വീണത്.എന്നാല്‍ വിധിയോടു പൊരുതാന്‍ തന്നെയായിരുന്നു അമ്മയു ടെയും മക്കളുടെയും തീരുമാനം.. അമല്‍ജ്യോതി എന്‍ജിനിയറിങ് കോളജിലെ ഹോസ്റ്റലി ല്‍ തൂപ്പുജോലി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ട് ഷൈനി കുടുംബം പുലര്‍ത്തി തു ടങ്ങി .ആശുപത്രി ചെലവിനും, വീട്ടാവശ്യത്തിനുംപുറമെ മക്കളുടെ വിദ്യാഭ്യാസത്തിനു കൂടി പണം തികയാതെ വന്നതോടെ നാട്ടിലെ സുമനസുകൾ സഹായവുമായെത്തി.

ഒടുവിൽ ആരെയും നിരാശപ്പെടുത്താതെ മരിയ മോള്‍ പത്താം ക്ളാസില്‍ മികച്ച വിജ യം നേട്ടം കൊയ്തു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി വിജയിച്ച മരിയ ഇപ്പോൾ സിവില്‍ സര്‍വ്വീസാണ് സ്വപ്നം കാണുന്നത്.

മറ്റ് ചിലവുകൾക്കൊപ്പം മരിയയുടെ തുടര്‍പഠനവും ഇളയ മകളുടെ പഠനവും ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ് ‍ അമ്മ ഷൈനിക്കു മുന്‍പില്‍. എസ് എസ് എൽ സി യുടെ കടമ്പ കടന്നെങ്കിലുംസാഹചര്യങ്ങളുടെ കടമ്പ കടക്കുക എന്നതാണ് ഇനി മരിയ യ്ക്ക് മുൻപിലുള്ള വെല്ലുവിളി.