ഡ്രൈവിംങ്ങ് എന്നും ഹരമായ ചീഫ് വിപ്പ് ജയരാജ് ആംബുലൻസ് ഓടിച്ചത് നാട്ടുകാ ർക്കും കൗതുകമായി.മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിലെ പുതിയ ആം ബുലൻസ് ഡ്രൈവറായപ്പോൾ കൈയ്യടിച്ച് നാട്ടുകാരും പ്രോത്സാഹനം നൽകി. ആം ബുലൻസ് ഡ്രൈവറെ ഒപ്പമിരുത്തി അത്യാസന്ന നിലയിലുള്ളവരെ ജീവിതത്തിലേ യ്ക്ക് എത്തിക്കുന്നവരുടെ സേവനങ്ങളും അഭിനന്ദനീയമാണെന്നും ഡോ. എൻ. ജയരാജ് പറഞ്ഞു.
തുടർന്ന് സെൽഫിയെടുത്തോട്ടെയെന്ന ആംബുലൻസ് ഡ്രൈവറുടെ ചോദ്യത്തിന് നി റഞ്ഞ മനസോടെ സമ്മതം മൂളിയതോടെ പിന്നീട് സെൽഫി ബഹളമായിരുന്നു. പ്രായ ഭേദമന്യേ പലരും സെൽഫിക്കായി തിരക്കുകൂട്ടി.എല്ലാവരുടേയും ആവശ്യങ്ങൾക്ക് ശാന്തതയോടെ നിന്നുകൊടുത്ത ചീഫ് വിപ്പ് ഇനിയാരെങ്കിലും സെൽഫിയെടുക്കാനു ണ്ടോയെന്ന ചോദ്യത്തിന് എനിച്ചു വേണം എന്ന മൂന്നുവയസുകാരന്റെ ആവശ്യം നാ ട്ടുകാരിൽ ചിരിയുണർത്തിയെങ്കിലും ജയരാജ് ആ കുരുന്നിന്റെ ആവശ്യവും സാധി ച്ചുകൊടുത്താണ് മടങ്ങിയത്.