പൊൻകുന്നം പൊലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും ജനമൈത്രി ഓ ഫീസറുമായ മുണ്ടക്കയം സ്വദേശി വി രാജന്(49) ഡ്യൂട്ടിയുടെ ഭാഗമായുള്ള ഗൃഹസന്ദ ർശനത്തിനിടെ വളർത്തുനായയുടെ കടിയേറ്റു. ചൊവ്വ രാവിലെ ചിറക്കടവ് താവൂർ ഭാ ഗത്ത് ഒരുവീട്ടിൽ വെച്ചാണ് സംഭവം. പുറത്തേക്കിറങ്ങിയപ്പോൾ നായ തുടൽപൊട്ടിച്ച് ഓടിയെത്തി. കൈയിലിരുന്ന ബുക്ക് കൊണ്ട് തടയാൻ ശ്രമിച്ചെങ്കിലും കൈപ്പത്തിയി ൽ കടിച്ചു.

വീട്ടിലെത്തിയപ്പോൾ തന്നെ നായയുടെ വായിൽ നിന്ന് നുരയും പതയും വരുന്നത് ശ്ര ദ്ധിച്ചിരുന്നു. ഇത് വീട്ടുകാരോട് സൂചിപ്പിച്ചപ്പോൾ രോഗബാധ സംശയിച്ച് കെട്ടിയിട്ടതാ ണെന്ന് പറയുകയും ചെയ്തു.ഇടത് കൈയുടെ ഉള്ളിലാണ് കടിയേറ്റത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തി പ്രഥമശുശ്രൂഷ നൽകി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പേവിഷത്തിനുള്ള ആദ്യഡോസ് വാക്‌സിൻ നൽകി. തുടർ ന്നു ള്ള ദിവസങ്ങളിൽ അധികഡോസ് വാക്‌സിൻ നൽകണമെന്ന് നിർദേശിച്ച് ഡിസ്ചാർജ് ചെയ്തു.