പൊൻകുന്നം :വാഹനാപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു പൊൻകുന്നത്തെ ബിസ്മി ഡ്രൈവിങ് സ്കൂൾ ഉടമ കൂട്ടിക്കൽ മഠത്തിൽ ജലീൽ (ബിസ്മി ജലീൽ) ആണ് മരിച്ചത്. പൊൻകുന്നം ആർടിഒ ഓഫീസിനുമുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. പൊൻ കുന്നം ആർ.ടി. ഓഫീസിനു സമീപം ഇന്ന് 3.30 ഓടെ ഉണ്ടായ അപകടത്തിലാണ് മരണം.

റോഡ് മുറിച്ചു കടക്കുന്നതിനായി നിൽക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയാ യിരുന്നു. ഉടൻ പാലായിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല.