ശക്തമായ കാറ്റിൽ വീടിനു മുകളിലേയ്ക്ക് തേക്ക് കടപുഴകി വീണു. കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലിക്കുന്ന് താന്നിക്കപതാലിൽ മലങ്കോട്ടയ്ക്കൽ ജോസഫ് ആൻ്റണിയുടെ വീടിനു മുകളിലേയ്ക്കാണ് വനത്തിൽ നിന്നും മരം വീണത്.  വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിൻ്റെ നാലു മുറികൾ പൂർണമായി തകർന്നു.ശരീരം പാതി തളർന്ന് ചികിത്സയിലിരിക്കുന്ന ജോസഫ്  ഭാര്യ ഓമനയും മൂത്ത മകളും സിറ്റൗ ട്ടിൽ ഇരിക്കുകയായിരുന്നു. ഇളയ മകൾ മുറിക്കുള്ളിൽ നിന്നും ശബ്ദം കേട്ട് ഓടിയെത്തി യതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. വണ്ടൻപതാൽ ഫോറസ്റ്റിലെ തേക്കുമരമാണ് കടപുഴകി വീണത്. അഗ്നിശമന സേനയെത്തിയാണ് മരം മുറിച്ചു നീക്കി യത്. വനപാലകർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.