ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റുവാൻ പാഴ് കുപ്പികൾ ശേഖരിച്ച് ഇതിൽ അല ങ്കാര പണി നടത്തുകയാണു രമ്യാ രാജു.കാഞ്ഞിരപ്പള്ളി ചേനപ്പാടി കൊല്ലമല കെ.ഡി രാജു, കോമളം ദമ്പതികളുടെ മകളും റാ ന്നി മoത്തിൽ ചാൽ മണിമുത്തൂർ വീട്ടിൽ പി രതീഷിൻ്റെ ഭാര്യയുമായ രമ്യാ റാന്നി ഉതിമൂട് കോർണർ സ്റ്റോൻ ഇറ്റർ നാഷണൽ സ്കുളിലെ അധ്യാപികയുമാണ് രമ്യ. കെ.വി രാജു സി.പി.ഐ.എം എരുമേലി ലോക്ക ൽ കമ്മിറ്റിയംഗമാണ്.

ചെറുപ്പകാലം മുതൽ വഴിയോരങ്ങളിൽ കിടക്കുന്ന കുപ്പികൾ ശേഖരിക്കുക രേഖയുടെ ഹോബികളിൽ ഒന്നായിരുന്നു. വിവാഹം കഴിഞ്ഞതോടെ കൂടുതൽ കുപ്പികൾ ശേഖരിച്ച് ഇതിൽ പെയിൻറിംഗും മറ്റും നടത്തി മനോഹരമാക്കി.ഇതിൻ്റെ മൽസരങ്ങളിൽ പങ്കാ ളികളായി. ലോക്ക് ഡൗൺപ്രഖ്യാപനത്തോടെ സ്ക്കൂളിൽ പോകാതെ വീട്ടിലിരുന്ന തോടെ പ്രവൃത്തിയിൽ ഏറെ സജീവമായി. സഹപ്രവർത്തകരുടെയും ഭർത്താവിൻ്റെയും വീ ട്ടുകാരുടേയും പിൻതുണ വർധിച്ചതോടെ അലങ്കാര പണികൾ സജീവമാക്കി. നേരിട്ടും ഓ ൺലൈനിലൂടെയും ഒട്ടേറെ കലാരൂപങ്ങൾ വിറ്റഴിച്ചു. തൻ്റെ കഴിവ് വ്യാപിപ്പിക്കുവാ നാണ് രമ്യയുടെ തീരുമാനം