റാന്നി വെച്ചൂച്ചിറ കൊല്ലമുളയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു..

ബൈക്കിൽ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ശ ക്തമായ ഒഴുക്കിൽ പെട്ട് കാണാതായ ചാത്തൻതറ കൊല്ലമുള്ള പൊക്കണാമറ്റത്തിൽ വിട്ടിൽ അദ്വൈത് (22) മരണപ്പെട്ടു. വൈകിട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലക ക്കാവ് ഭാഗത്ത് ആണ് സംഭവമുണ്ടയാത് . മൃതദേഹം  മുക്കൂട്ടുതറ അസ്സീസ്സി ആശുപ ത്രിയിൽ.

മലവെള്ളപ്പാച്ചിലിൽ തോട്  മുറിച്ച് കടക്കുന്നതിനിടെയാണ് സംഭവം.  രണ്ടുപേരാണ്  ഒഴുക്കിൽപ്പെട്ടത് .ഒപ്പമുണ്ടായിരുന്ന യുവാവ്  സാമുവൽ തോട്ടിലെ കുത്തൊഴുക്കിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപെട്ടു.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു.മൂന്നിലവ് ഗ്രാമപ ഞ്ചായത്ത് ഓഫീസിൽനിലവിൽ വെള്ളം കയറി.മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്ര വർത്തനം ആരംഭിക്കാൻ കളക്ടർ നിർദ്ദേശം നൽകി.മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തും. ദു രിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാ റ്റാ നും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം.

മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രിയാത്ര നിയന്ത്രണം വൈകിട്ട് 7 മുതൽ രാവിലെ 7 വരെ.വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ര വേശനം നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു എ രു മേലി ഓരുങ്കൽ കടവ് പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാർ പാല ത്തിന്റെ കൈവരികൾ ഊരി മാറ്റി വച്ചിരിക്കുകയാണ് .ഇനിയും വെള്ളം ഉയരുമെന്ന് കണക്കുകൂട്ടലിനെ തുടർന്നാണ് രണ്ടുമാസം മുംമ്പ് പിടിപ്പിച്ച കൈവരികൾ ഊറി മാ റ്റി വച്ചത് .