ഓണസമ്മാനമായി  ഓൺലൈൻ പഠന സൗകര്യമൊരുക്കി ആൾ കേരള ദിലീപ്  ഫാൻസ് & വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രവർത്തകർ. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന മുണ്ടക്കയം പാറത്തോട്  സ്വദേശികളായ 9 ക്ലാസ്സ്‌, +2 വിദ്യാർത്ഥികളായവർക്ക്  4G ഫോൺ  സഹായി ച്ചു കൊണ്ടാണ് ഫാൻസ് അസോസിയേ ഷൻ പ്രവർത്തകർ മാതൃകയായത്.
വിദ്യാർത്ഥികളുടെ സ്വവസതിയിൽ നടന്ന ചടങ്ങ് ദിലീപ് ഫാൻസ്‌ അസോസിയേഷൻ ചെ യർമാൻ റിയാസ് വീഡിയോകാൾ വഴി  ഉത്ഘാടനം ചെയ്തു. ദിലീപ് ഫാൻസ്‌ കോട്ടയം ജില്ലാ കമ്മിറ്റി ട്രഷറർ ദിലീപും, പാറത്തോട് മൂന്നാം വാർഡ് മെമ്പർ സുശീലൻ. K.P യും ചേർന്ന് വിദ്യാർത്ഥികൾക്ക് ഫോൺ കൈമാറി, ചടങ്ങിന് പാറത്തോട് പഞ്ചായത്ത് പ്രസി ഡന്റ്‌ ബിനുവും, സിനിമ താരം അജുശ്രീനിയും വീഡിയോ കാൾ വഴി ആശംസകൾ നേർന്നു.