കാഞ്ഞിരപ്പള്ളി താലൂക്കിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഏക പൊതുശ്മ ശാനമായ പട്ടിമറ്റം ശ്മശാനം ശാന്തിതീരം നാടിനു സമര്‍പ്പിച്ചു. ശ്മശാനത്തിന്റെ സമര്‍ പ്പണ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെ യ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് ഷക്കീലാ നസീര്‍ അധ്യക്ഷത വഹി ച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷെമീര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് മെംബര്‍ സുരേന്ദ്രന്‍ കാലായില്‍ ശ്്മശാന നാമകരണം നടത്തി. സിഎ സ്ഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. തങ്കപ്പന്‍ അയ്യങ്കാളി ജന്മദിന സന്ദേശം നല്‍കി.പഞ്ചായത്ത് മെംബര്‍മാരായ കെ.ആര്‍. തങ്കപ്പന്‍, മേഴ്‌സി വെട്ടിയാങ്കല്‍ തുടങ്ങി യവരും വിവിധ പട്ടികജാതി/പട്ടികവര്‍ഗ സംഘടനാ നേതാക്കളായ വി.എന്‍. ഷാജി, പി.പി. രമേശന്‍, പി.പി. സാബു, സി.കെ. പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് ശ്മശാനം നവീകരിച്ചത്. മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് 48 കോണ്‍ക്രീറ്റ് സെല്ലുകള്‍ തീര്‍ക്കുകയും  മരണാനന്തര ചടങ്ങുകള്‍ക്കായി ഹാള്‍ നിര്‍മിക്കുകയും മൃതദേഹം ദഹിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നവര്‍ക്ക്, ആയതിന് പ്രത്യേകം സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ചുറ്റുമതില്‍, കമാനം, കോണ്‍ക്രീറ്റ് റോഡ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കി ശ്മശാനം എല്ലാ പ്രകാരത്തിലും ആധുനികവത്കരിച്ച് ഉപയോഗക്ഷമമാക്കിയിരിക്കുകയാണ്. ഇതുവഴി കാഞ്ഞിരപ്പള്ളി താലൂക്കിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ചിരകാല ആവശ്യം സാക്ഷാത്ക രിക്കപ്പെട്ടിരിക്കുകയാണ്.