അഗതി മന്ദിരങ്ങളിലെ അന്തേവാസികളോട് അവഗണന. രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു….
കേരളത്തിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ പ്രഖ്യാപിച്ചപ്പോഴും അഗതി, അനാഥ, ശിശു മന്ദിരങ്ങളിലെ  അന്തേവാസികളെ പദ്ധ തിയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചുകൊണ്ട് രാജീവ് ഗാന്ധി യൂത്ത് ഫൗ ണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണ സദ്യക്ക് ആ വശ്യമായ  പല വ്യഞ്ജനങ്ങൾ അടങ്ങിയ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
ഇഞ്ചിയാനി സ്നേഹദീപം ബാലഭവനിൽ ഓണക്കിറ്റുകൾ നൽകിക്കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ. ബേബി ഓണക്കിറ്റുകളുടെ വിതരണം ഉത്ഘാടനം ചെയ്തു. രാജീവ്‌ ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം ചെയർ മാൻ  വിപിൻ അറയ്ക്കലിന്റെ അധ്യക്ഷതയിൽ കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, ഫൗണ്ടേഷൻ ഭാരവാഹികളായ ജോയി കോയിക്കൽ, മനോജ് ബേബി, ഷാന്റി പൂവക്കളം,  അനീഷ് പുത്തൻവീട്ടിൽ, ജേക്കബ് ആനക്കല്ലുങ്കൽ എന്നി വർ ഓണക്കിറ്റു വിതരണത്തിന് നേതൃത്വം നൽകി.