പൂഞ്ഞാര്‍: പൂഞ്ഞാറിന് സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എബ്രഹാം എന്നിവരാണ് മരിച്ചത്. കല്ലേക്കുളത്തിന് സമീപം ഒറവക്കയത്തിലാണ് അപകടമുണ്ടായത്. നാല് പേരടങ്ങുന്ന സംഘമാണ് രാവിലെ പൂഞ്ഞാറിലെത്തിയത്.

കുളിക്കാനിറങ്ങിയപ്പോള്‍ അപകമുണ്ടായതെന്നാണ് വിവരം. കയത്തില്‍വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടാമനും അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.വേനല്‍ക്കാലമാണെങ്കിലും വേനല്‍നഴയെ തുടര്‍ന്ന് ആറ്റില്‍ വെള്ളമൊഴുക്കുണ്ട്. കല്ലേക്കു ളം ഭാഗത്തെ നിരവധി കയങ്ങളിലൊന്നാണ് ഒറവക്കയം. ആഴമുള്ള ഈ ഭാഗത്ത് പരിച യമില്ലാത്തവര്‍ ഇറങ്ങിയാല്‍ അപകടമുറപ്പാണ്.