കാഞ്ഞിരപ്പള്ളി: കെ.ഈ റോഡിൽ ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും അപകട ങ്ങൾക്ക് കാരണമാകുന്നു. കപ്പാടിനും കാഞ്ഞിരപ്പള്ളിയ്ക്കും ഇടയിൽ നടക്കുന്ന മൂന്നാമത്തെ ബസ് അപകടമാണ് തിങ്കളാഴ്ച മൂന്നാംമൈലിൽ ഉണ്ടായത്. നിരവധി വള വുകളുള്ള ഈ റോഡിൽ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതാണ് അപകടമുണ്ടാകു വനുള്ള കാരണങ്ങളേറയും. കെ.എസ്.ആർ.ടിസിയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയി ടിച്ചായിരുന്നു മൂന്നാംമൈലിലെ അപകടം. അപകടത്തിൽ 32 പേർക്ക് പരിക്കും ഏറ്റിരു ന്നു.

കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട മറ്റ രണ്ട് ബസ് അപകടങ്ങളും ഒരേ ദിശയിൽ നിന്ന് വന്ന ബസികൾ തമ്മിലാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ കഴിഞ്ഞ വർഷം അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. നവീകരണ പ്രവർത്തനം നടന്ന് വരുന്ന കാഞ്ഞിരപ്പ ള്ളി-കാഞ്ഞിരംകവല റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംങ് നടത്തി യിരുന്നു. റോഡ് നിർമാണം പൂർത്തിയായതോടെ ഈ റോഡിലൂടെ വാഹനങ്ങളുടെ അമിത വേഗത മൂലമുള്ള അപകടങ്ങൾ തുടർക്കഥയാവുകയാണ്.സ്പീഡ് നിയന്ത്രണ ബോർഡുകളും സിഗ്നലുകളും സ്ഥാപിക്കുന്നത് പൂർത്തിയായി വരി കയാണ്. സ്‌കൂളുകളോട് ചേർന്ന് സ്പീഡ് ബ്രേക്കുകളും സ്ഥാപിച്ചിട്ടുണ്ട്.സുരക്ഷിതര ല്ലാതെ യാത്രക്കാർയാത്രക്കാരുടെ സുരക്ഷയക്കായി വേഗത നിയന്ത്രിക്കുന്നതിനായി ബസുകളിൽ സ്പീഡ് ഗവേണറുകൾ സ്ഥാപിക്കണമെന്നാണ് നിയമം. ബസുക ളിൽ ഈ നിയമം പാലിക്കപ്പെടുന്നില്ല.

സ്പീഡ് ഗവേണറുകളുടെ കണക്ഷൻ വിഛേദി ക്കുകയോ, ഇതിലെ ഇലക്ട്രോണിക് കൺ ട്രോൾ യൂണിറ്റിൽ സ്പീഡ് കൂട്ടിയുമാണ് ബസുകൾ നിരത്തിലിറങ്ങുന്നത്. പരിശോധനക ൾ നടത്താറുണ്ടെങ്കിലും പരിശോധന നടത്തുന്ന സമയങ്ങളിൽ മാത്രം നിയമവിധേയമായി വാഹനം ഓടിക്കുകയാണ് പതിവെ ന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയു ന്നു.