വെച്ചൂച്ചിറയിൽ ഷൈനു കണ്ണ് തുറന്നു കാണുന്നു നഷ്ടപ്പെടുമായിരുന്ന കാഴ്ചയുടെ ലോകത്തെ…..
കുപ്പിച്ചീള് തറഞ്ഞു കയറി രക്തം നിറഞ്ഞൊഴുകിയ വലത് കണ്ണ് ഇപ്പോൾ ഷൈനുവിൽ കാഴ്ചയുടെ ചെപ്പ് തുറന്ന് ചിമ്മി  തുടിച്ചുകൊണ്ടിരിക്കുന്നു. ആ കൺപോളയിലുണ്ട് നഷ്ടപ്പെടുമായിരുന്ന ജീവൻ തിരികെപ്പിടിച്ചതിൻറ്റെ മുറിപ്പാടുകൾ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായിരുന്ന  വെച്ചൂച്ചിറ പവിഴം ബേക്കറിയുടമ  ചെട്ടിയെട്ടു വീട്ടിൽ ഷൈനു ചാക്കോ മരണത്തിൻറ്റെ വക്കിൽ നിന്ന്  ജീവിതത്തിലേക്ക് പിടിച്ചു കയറിയത് രണ്ട് മാസം മുമ്പാണ്.ഷൈനുവിൻറ്റെ ജീവിതം  തകിടം മറിച്ചത് ഫെബ്രുവരി 21 നായിരുന്നു. ബേക്കറിയിലെ  ഫ്രിഡ്ജിൽ നിന്നും താഴെ വീണ് സോഡാ ക്കുപ്പി പൊട്ടിയപ്പോൾ അഞ്ച് മീറ്റർ അകലെ നിന്നിരുന്ന ഷൈനുവിൻറ്റെ വലത് കണ്ണി ലേ ക്ക് കുപ്പിയുടെ ചീളുകൾ തറഞ്ഞുകയറുകയായിരുന്നു.
കുപ്പിച്ചില്ലിൻറ്റെ കൂർത്ത മുനകളും ചീളുകളും ആഴ്ന്നിറങ്ങിയ കണ്ണിനുളളിലെ മുറിവു കളിലൂടെ മുഖമാകെ രക്തം പടരുകയായിരുന്നു. കണ്ണും മുഖവും പൊത്തി ഷൈനു കാഴ്ചയടഞ്ഞ പകലിൻറ്റെ ഇരുട്ടിലൂടെ ധൈര്യം കൈവിടാതെ ഓടിക്കയറി ചെന്നത് സുഹൃത്തായ ഡോക്ടർ മനുവിൻറ്റെ ക്ലിനിക്കിലേക്കായിരുന്നു. എന്ത് ചെയ്യണമെന്നറി യാതെ ആദ്യം പരിഭ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുളളിൽ മനുവിലെ ഭിഷഗ്വരൻ ഉണർ ന്നു. മുറിവ് പരിശോധിച്ചയുടനെ ഗുരുതരമാണെന്നറിഞ്ഞ ഡോക്ടർ ഒട്ടും സമയം പാഴാ ക്കാതെ ആംബുലൻസ് റെഡിയാക്കിയെന്ന് മാത്രമല്ല ഒപ്പം കയറി ഷൈനുവിൻറ്റെ അരികി ലിരുന്നു.
എത്രയും പെട്ടന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തണമെന്ന ഡോക്ടറുടെ വാക്കിൽ ഇരുവരുടെയും സുഹൃത്ത് കൂടിയായ റോഹിൻ ഇടിക്കുള ആംബുലൻസ് പായിക്കുക യായിരുന്നു. പരിചയമുളള വിദഗ്ദ ഡോക്ടർമാരുമായും മെഡിക്കൽ കോളേജുമായും ഡോക്ടർ മനു ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. വഴിയിൽ വെച്ചു തന്നെ മെഡിക്ക ൽ കോളേജിലേക്ക് പോകണ്ടന്നു പറഞ്ഞ മനു ഡോക്ടർ എറണാകുളത്തേക്ക് വളരെ പെട്ട ന്ന് എത്തണമെന്ന് പറയുന്നത് കേട്ട് ഷൈനു തകർന്നു പോയി. കണ്ണ് മാത്രമല്ല ജീവനും അപകടത്തിലാണെന്ന തിരിച്ചറിവിലായിരുന്നു അപ്പോൾ ഷൈനു.
റെക്കോർഡ് വേഗത്തിൽ ആംബുലൻസ് എറണാകുളം ഗിരിധർ ആശുപത്രിയിലെത്തു മ്പോൾ മനു ഡോക്ടറിലൂടെ വിവരമറിഞ്ഞ് ആശുപത്രിയിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞിരുന്നു.ഉടൻ തന്നെ അടിയന്തിര ഓപ്പറേഷൻ നടന്നു. ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർമാർ പറഞ്ഞു കണ്ണിനുളളിൽ കുപ്പിച്ചീളുകൾ തറച്ചിരിപ്പുണ്ട്, അടുത്ത ദിവസം വീണ്ടും ഓപ്പറേഷൻ നടത്തണം. പിറ്റേന്ന് ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർമാർ ഇറങ്ങി വന്നത് അത്ഭുതത്തിനൊപ്പം ആശങ്കയുമായിട്ടായിരുന്നു.  കുപ്പിച്ചില്ലുകളുടെ ഒരം ശം പോലും കണ്ണിലില്ലാതിരുന്നതാണ് അദ്ഭുതമായത്. അതേസമയം രക്തം കട്ടപിടിച്ച നിലയിലാണ്. ഒപ്പം പ്രധാന ഞരമ്പ് മുറിഞ്ഞുമാറിയിട്ടുണ്ട്. ഇതായിരുന്നു ആശങ്ക.
15 ദിവസങ്ങൾക്ക് ശേഷം ഷൈനുവിനെ വീണ്ടും ഓപ്പറേഷനായി കയറ്റിയപ്പോഴായി രുന്നു അടുത്ത അദ്ഭുതം. മുറിഞ്ഞ് മാറിയിരുന്ന ഞരമ്പ് താനെ കൂടിച്ചേർന്നിരിക്കുന്നു. ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിനൊടുവിൽ കണ്ണിലെ കെട്ടഴിച്ച് ഷൈനു പുതിയ ലോകം കണ്ടു. ആ ലോകത്തിന് കരുണയുടെ നിറമാണെന്ന് ഷൈനുവിനറിയാം. ഇരുട്ടിൻ റ്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നു പോകുമ്പോൾ ഒരു നേർത്ത വെളിച്ചം എവിടെയോ ചെറിയ പൊട്ട് പോലെ തെളിയുന്നു. പിന്നെ അത് വലുതാവുന്നതിനൊപ്പം ഇരുട്ടിൻറ്റെ കരിമ്പടം അഴിഞ്ഞു വീഴുന്നു.
വ്യാപിക്കുകയാണ് വെളിച്ചത്തിൻറ്റെ പ്രഭാവലയവും ശോഭയും. കാരുണ്യമായ ആ പ്രകാശം ചൊരിഞ്ഞത് ദൈവത്തിൻറ്റെ ഹിതമായിരുന്നു. പൊലിയുമായിരുന്ന ജീവിത ത്തിൻറ്റെ വിധിയെ മാറ്റിയെഴുതിയ തിരിനാളമായിരുന്നു ആ പ്രകാശം. ഡോക്ടർ മനു വും റോഹിൻ ഇടിക്കുളയുമൊക്കെ വഴി തെളിച്ച പുതിയ കാഴ്ചയിൽ ഭാര്യ സൗമ്യയെ യും മക്കളായ ചാക്കോച്ചിയെയും അനിയൻകുട്ടനെയും ചേർത്ത് പിടിച്ച് കൃതജ്ഞത യോടെ പുതുജീവിതത്തിൽ കണ്ണും നട്ടിരിക്കുന്നു ഷൈനു.