കാഞ്ഞിരപ്പള്ളി :ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പള്ളി ഇമാം മരിച്ചു.മണിമല പൊന്തൻ പുഴ ജുമാ മസ്ജിദ് ഇമാംആലപ്ര പാറയോലിക്കൽ അബ്ദുൽ റഹീം മുസലിയാർ (62) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടു കൂടിയാണ് അബ്ദുൽ റഹീം സഞ്ചരിച്ചിരുന്ന ബൈക്ക് മുക്കട ചാരു വേലിയിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചത്.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പേരക്കിടാ വിനെ സന്ദർശിച്ച ശേഷം പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

കബറടക്കം ബുധനാഴ്ച വൈകുന്നേരം നാലിന് ആലപ്ര ജുമാ മസ്ജിജിദ് ഖബർസ്ഥാനി ൽ. ഭാര്യ: റംലാബീവി. മക്കൾ: നജീറ, നജീല, നദീർ.മരുമക്കൾ: ഷാജി മ്രുട്ടപ്പളളി ), അഫ്സൽ (പൊന്തൻ പുഴ)