വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ  ലോട്ടറി വി ൽപ്പനക്കാരൻ അന്തരിച്ചു. തമ്പലക്കാട് കൂറുമള്ളിൽ രഘുനാഥൻ (58) ആണ് മരിച്ചത് . കഴിഞ്ഞ എട്ടിന് വിൽപ്പനയ്ക്കുള്ള ടിക്കറ്റ് എടുക്കുവാൻ രാവിലെ കാഞ്ഞിരപ്പള്ളിക്ക് പോകുമ്പോൾ  സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡി.കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ സൗദാമിനി  ഇ ക്കാട്ടൂർ എരിക്കുങ്കൽ കുടുംബാംഗം. മക്കൾ: രമ്യ ,രഞ്ജിത്. മരുമക്കൾ: ബിജോയ് തയ്യിൽ  കോരുത്തോട് (സപ്ലൈകോ മുക്കൂട്ടുതറ) ,രോഹിണി ഓലിക്കൽ.