കാഞ്ഞിരപ്പള്ളി: കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി  ലൈബ്രറി കൗൺസിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന സർഗ്ഗോൽസവം കാഞ്ഞിരപ്പ ള്ളി താലൂക്ക് തലം നടന്നു. മൽസരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാ ക്കി പനമറ്റം ദേശീയ വായനശാല ഒന്നാം സ്ഥാനവും ചെറുവള്ളി പബ്ലിക് ലൈബ്രറി രണ്ടാം സ്ഥാനവും ചിറക്കടവ് ഗ്രാമദീപം വായനശാല മൂന്നാം സ്ഥാനവും നേടി.
പൊൻകുന്നം ഗവ. ഹൈസ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാ ൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. യോഗ ത്തിന് സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ, സംസ്ഥാന ലൈബ്രറി കൗൺസിൽ അം ഗം പൊൻകുന്നം സെയ്ദ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ജി. വസന്തകുമാരി, താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി വി.എസ്. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനത്തിൻ താലൂക്ക് ലൈബ്രറി കൗൺസിൽ വൈ.പ്രസിഡന്റ് പി. എൻ.സോജൻ അദ്ധ്യക്ഷനായി. വൈകുന്നേരം നടന്ന സമാപന സമ്മേളനം  ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ്ജ് സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ഹരികൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ആർ. ധർമ്മകീർത്തി  . താലൂക്ക് എക്സിക്യൂട്ടീവ് അംഗം സതി സുരേന്ദ്രൻ  താലൂക്ക് എക്സിക്യൂട്ടീവ് അംഗം കെ.ആർ. മന്മഥൻ എന്നിവർ സംസാരിച്ചു.