ചിറക്കടവ് വെസ്റ്റ്: വിമുക്തഭടൻ കാക്കതൂക്കിയിൽ(കുമ്പളപ്പള്ളിൽ) ഇ.ആർ.ഗോപിനാഥൻ നായരെ(70) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളി ഇടപ്ലാത്ത് കുടുംബാംഗമാണ്.
വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ സഹായിയായ യുവാവ് എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. ചിറക്കടവിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം അടുക്കളയിലാണ് കണ്ടത്.

രാവിലെ ഇദ്ദേഹം സുഹൃത്തുക്കളോട് ശ്വാസതടസ്സവും ക്ഷീണവുമുള്ളതായി പറഞ്ഞിരുന്നു. ചിറക്കടവ് വെസ്റ്റ് കേസരി എൻ.എസ്.എസ്.കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ പൊന്നമ്മ ജി.നായർ. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.ശനിയാഴ്ച രാവിലെയേ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയുള്ളൂ.