ഈശോമിശിഹായാകുന്നദൈവ സ്നേഹത്തിന്റെ വെളിപ്പെടുത്തലിനെ അനുഭവിച്ച റിഞ്ഞവർ ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷകരാകണ മെന്ന് മാർ ജോസ് പുളിക്കൽ. ലൗകിക താത്പര്യങ്ങളുടെ നുറുങ്ങു വെട്ടത്തിൽ വഴി ന ടക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുകയും ക്രമാനുഗതമായ ദൈവിക വെളിപാ ടിൻറെ പൂർണ്ണതയായ ഈശോമിശിഹായാകുന്ന വെളിച്ചത്തിൽ വഴി നടന്ന്  അനേകർ ക്ക് മാതൃകയും പ്രചോദനവുമാകുവാൻ നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദനഹാ തിരുനാളിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ നടത്തപ്പെട്ട റംശ നമസ്കാരത്തിൽ വചനസന്ദേശം നല്കുകയായിരുന്നു മാർ ജോസ് പുളിക്കൽ.
റംശ നമസ്കാരത്തോടനുബന്ധിച്ച് പള്ളിമുറ്റത്ത് തയ്യാറാക്കിയിരുന്നു പിണ്ടിയിൽ മാർ ജോസ് പുളിക്കൽ ദീപം തെളിക്കുകയും വിശ്വാസിസമൂഹം ഏൽ പയ്യാ, ദൈവം പ്രകാ ശമാകുന്നുവെന്ന ഗീതമാലപിക്കുകയും ചെയ്തു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ദ നഹാ തിരുനാൾ തിരുക്കർമ്മങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വി ശ്വാസികൾ പങ്കുചേർന്നു. ഏറ്റവും മനോഹരമായി ദനഹാത്തിരുനാൾ ആചരണ ത്തി ൽ പങ്കുചേരുന്ന ഭവനങ്ങളെയും പള്ളികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പി ക്കുന്നതിനായി വിശ്വാസജീവിതപരിശീലനകേന്ദ്രത്തിന്റെയും നസ്രാണിമാർഗം കൂ ട്ടായ്മയുടെയും നേതൃത്വത്തിൽ രൂപതാ തലത്തിൽ ‘ഓർമ്മയിലെ ദനഹാ’ എന്ന  പേരി ൽ പ്രൊജക്റ്റ്‌ നടപ്പിലാക്കിയിരുന്നു. പഴയ പള്ളിയിലെ തിരുനാൾ തിരുക്കർമ്മങ്ങളുടെ ക്രമീകരണങ്ങൾക്ക് രൂപത വികാരി ജനറാളുമാരായ റവ.ഡോ ജോസഫ് വെള്ളറ്റം, റവ. ഡോ. കുര്യൻ താമരശ്ശേരി, കത്തീദ്രൽ വികാരി ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, ഫാ. ഇമ്മാനുവേൽ മങ്കത്താനം, ഫാ. പയസ് കൊച്ചു പറമ്പിൽ, ഫാ. ജോബി തെക്കേട ത്ത്, സന്യാസിനികൾ , കത്തീദ്രൽ എസ് എം. വൈ എം, ഇടവക പ്രതിനിധികൾ എന്നിവർ നേതൃത്വം നല്കി.