എരുമേലി സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ. പരീക്ഷണ അടിസ്ഥാനത്തിൽ പുതിയ ലൈനുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്ന ട്രയൽ റൺ ജോലികൾ ഈ മാസം പത്ത് വരെ നടത്തുമെന്ന് അധികൃ തർ അറിയിച്ചു. തുടർന്ന് ഉദ്ഘാടനം നടത്തി പദ്ധതി കൈമാറും. പത്ത് വരെ കുടി വെള്ള ആവശ്യത്തിനായി വെള്ളം എടുക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി യിട്ടുണ്ട്. സൂപ്പർ ക്ലോറിനേഷൻ ചെയ്ത വെള്ളമാണ് പത്ത് വരെ ലൈനുകളിൽ പമ്പ് ചെ യ്യുക. ക്ലോറിന്റെ അളവ് കൂടുതലുള്ള വെള്ളമായതിനാൽ കുടിവെള്ളമായി ഉപയോ ഗിക്കരുതെന്നാണ് മുന്നറിയിപ്പ്.
നിലവിൽ കുടിവെള്ള പദ്ധതികൾ ഒന്നുമില്ലാത്ത കനകപ്പലം, ശ്രീനിപുരം, പാത്തിക്ക ക്കാവ്,പൊര്യന്മല,ആമക്കുന്ന്, വാഴക്കാല പ്രദേശങ്ങളിലാണ് പരീക്ഷണ അടിസ്ഥാ ന ത്തിൽ ജല വിതരണം ആരംഭിക്കുന്നത്. ഈ മേഖലകളിൽ പുതിയ പൈപ്പ് ലൈനുക ൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിരുന്നു. ജല ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെടുത്തി ഈ പ്രദേശങ്ങളിൽ പുതിയ ഗാർഹിക കണക്ഷനുകൾ ഇനി അനുവദി ക്കാൻ കഴിയും. ചാർജിങ് വിജയകരമായി കഴിഞ്ഞാൽ പദ്ധതി ജല അതോറിറ്റിയുടെ മേൽനോട്ടത്തിലേക്ക് കൈമാറുമെന്ന് പ്രോജക്ട് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പൈപ്പ് ലൈൻ വഴി വെള്ളം ഇ തോടെ ലഭിക്കും.ഈ പ്രദേശങ്ങളിൽ വെള്ളം എത്താൻ കനകപ്പലം, പൊര്യന്മല, എ ന്നി വിടങ്ങളിലാണ് സംഭരണ ടാങ്കുകൾ സ്ഥാപിച്ചിട്ടുള്ളത്. പമ്പാ നദിയിൽ പെരുന്തേ നരുവി ഡാമിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മുക്കൂട്ടുതറ എംഇഎസ് കോളേജിന് അടു ത്തുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് സംഭരണ ടാങ്കുകളി ൽ എത്തി പൈപ്പ് ലൈനുകൾ വഴി വിതരണമാകുന്നത്.
ഏറ്റവും കൂടുതൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളായ കനകപ്പലം, ശ്രീനിപുരം, പാ ത്തിക്കക്കാവ്, പൊര്യന്മല, ആമക്കുന്ന്, വാഴക്കാല എന്നിവിടങ്ങളിൽ ത്രിതല പഞ്ചായ ത്തുകൾ ഒട്ടേറെ ചെറുകിട കുടിവെള്ള പദ്ധതികൾ നേരത്തെ ആവിഷ്‌കരിച്ചിരുന്ന താണ്. എന്നാൽ ഫണ്ടുകൾ പാഴായതല്ലാതെ ഒന്നും വിജയമായിരുന്നില്ല. ഉയരമേറിയ ആമക്കുന്ന് ഭാഗത്ത്‌ പുതിയ ലൈനിൽ വെള്ളം എത്തുന്നതോടെ നാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യമാണ് സഫലമാകുക.
നൂറ് കോടിയിൽ പരം രൂപയുടെ ഫണ്ട് ഇതിനോടകം സമഗ്ര കുടിവെള്ള പദ്ധതിക്ക് ചെലവഴിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി നിർമാണം നടത്തി ഇപ്പോൾ പഞ്ചായത്തി ന്റെ പകുതിയോളം പ്രദേശങ്ങളിൽ പൈപ്പ് ലൈനുകളായി. വർഷത്തിൽ പകുതിയി ലേറെ കാലം ജലക്ഷാമം നേരിടുന്ന കൊടിത്തോട്ടം പ്രദേശത്ത് വെള്ളം എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും വിഭാവ നം ചെയ്ത ഈ പദ്ധതിയിൽ നിന്നും വെച്ചൂച്ചിറ പഞ്ചായത്തിലെ പ്രദേശങ്ങളിലും വെ ള്ളം നൽകുന്നുമുണ്ട്. എരുമേലി പഞ്ചായത്തിലാകമാനം വെള്ളം എത്തിക്കുകയാണ് ലക്ഷ്യമെങ്കിലും പമ്പയാറിലെ ജല ലഭ്യത കുറഞ്ഞാൽ വെള്ളം നൽകൽ തടസ ത്തി ലാകുമെന്ന ആശങ്കയുണ്ട്.