കേരളാ മുസ്ലിം ജമാഅത്ത് കൗൺസിൽ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്നും വാഗൺ ട്രാജഡി, പുന്നപ്ര വയലാർ സമരസേനാനികളെയും ആലി മുസ്ലിയാർ, വാരി യംകുന്നത്ത് കുഞ്ഞ് അഹമ്മദ് ഹാജി തുടങ്ങിയവരെ ഒഴിവാക്കിയത് കടുത്ത അനീതി യാണെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും തിരൂവഞ്ചൂർ രാധാ കൃ ഷ്ണൻ എം.എൽ. എ. പൗരത്വനിയമ പ്രക്ഷോഭങ്ങൾ തകർക്കാൻ ഡൽഹിയിൽ വർഗീയ കലാപം സൃഷ്ടിച്ച സംഘപരിവാറുകാർക്കെതിരെ കേസെടുക്കാതെ പൗരത്വ പ്രക്ഷോഭ ക ർക്കെതിരെയും അവരെ സഹായിക്കുന്നവർക്കെതിരെയും എടുത്ത കള്ളകേസുകൾ പിൻ വലിക്കാൻ തയ്യാറക്കണമെന്നും കേരളാ മുസ്ലീം ജമാഅത്ത് കൗൺസിൽ ദക്ഷിണമേഖല സംഘടിപ്പിച്ച കോട്ടയം ഹെഡ്പോസ്റ്റോഫീസ് ധർണ്ണയും പ്രധാനമന്ത്രിക്ക് കത്ത് അയ്ക്ക ൽ സമരവും ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.

ദക്ഷിണമേഖല ചെയർമാൻ തബികുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡറ്റ് എം.ബി അമീൻഷാ സ്വാഗതം പറഞ്ഞു, നന്തിയോട് ബഷീർ മുഖ്യ പ്രഭാഷണം നടത്തി വൈസ് ചെയർമാൻ ടിപ്പു മൗലനാ, കേരളാ പ്രദേശ് ഒ ബി.സി ചെയർമാൻ അൻവർ പാഴൂർ സംസ്ഥാന ജില്ലാ നേതാക്കൻമാരായ സിയാദ് വൈക്കം,വി.ഓ അബുസാലി,അനീഷ് മുക്കാലി,അബ്ദുൽ സാലാം ഹാജി, സെമീർ മൗലനാ, സക്കീർ ചങ്ങം പള്ളി, സാലാം കുന്നുംപുറം, നാസർ തുണ്ടിയിൽ, മുഹമ്മദ് കണ്ടകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.