റിപ്പോർട്ട്: അൻസർ.ഇ.നാസർ

കാഞ്ഞിരപ്പള്ളി: നിയമ കുരുക്കില്‍ കുടുങ്ങി ഇനിയൊരിക്കലും വീട് ലഭിക്കില്ലെന്ന് കരു തിയ കുടുംബത്തിന് തലചായ്ക്കാന്‍ വീടൊരുക്കി സി.പി.എം കാഞ്ഞിരപ്പള്ളി ലോക്കല്‍ കമ്മിറ്റി. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സാങ്കേതിക കാരണങ്ങളാല്‍ ഉള്‍പ്പെ ടാതെ പോയതിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വീട് നിര്‍മിച്ച് നല്‍കിയത്. മേലാട്ടുതകിടി കരോട്ട്പറമ്പില്‍ കെ. സലീമിനാണ് വീട് നിര്‍മിച്ച് നല്‍കിയത്. 7.25 ലക്ഷം രൂപ ചിലവഴിച്ച് 565 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചത്. മേഖലയിലെ സുമനസ്സുകളുടെ സഹായത്തോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.മേലാട്ടുതകിടി കരോട്ട്പറമ്പില്‍ കെ. സലീമിന് സി.പി.എം കാഞ്ഞിരപ്പള്ളി ലോക്കല്‍ ക മ്മിറ്റി നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാ സവന്‍ കൈമാറി.തുടര്‍ന്ന് നടന്ന് കുടുംബ സംഗമം സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വ ഹിച്ചു. ഏരിയ സെക്രട്ടറി കെ. രാജേഷ്, ജില്ലാ കമ്മറ്റിയംഗങ്ങളായ വി.പി ഇബ്രാഹിം, വി.പി ഇസ്മായില്‍, തങ്കമ്മ ജോര്‍ജുകുട്ടി, ഏരിയ കമ്മിറ്റിയംഗങ്ങളായ ഷമീം അഹമ്മ ദ്, പി.കെ നസീര്‍, സജിന്‍ വട്ടപ്പള്ളി, ലോക്കല്‍ സെക്രട്ടറി റ്റി.കെ ജയന്‍, ബി.ആര്‍ അന്‍ ഷാദ്, പി.എ താഹ, ബീനാ ജോബി, കല്ലുങ്കല്‍ നഗര്‍ ഇമാം ഹര്‍ഷിദ് മൗലവി, എസ്.ഐ എ.എസ്.അന്‍സില്‍ എന്നിവര്‍ പ്രസംഗിച്ചു. പണി പൂര്‍ത്തിയാക്കിയത് മൂന്ന് മാസത്തിനുള്ളില്‍…

ഒറ്റ മുറി വീട്ടില്‍ മൂന്ന് പെണ്‍മക്കളുമായി കഴിഞ്ഞിരുന്ന കുടുംബത്തിന് വീടൊരുക്കിയ ത് മൂന്ന് മാസത്തിനുള്ളില്‍. നിരവധി തവണ പഞ്ചായത്തംഗത്തിനോട് വീട് നല്‍കണമെ ന്ന് ആവശ്യപ്പെട്ടിട്ടും ഇവര്‍ക്ക് വീട് ലഭിച്ചില്ല. രോഗ ബാധിതനായ കുടുംബനാഥന് ലഭി ക്കുന്ന തുച്ഛമായ വരുമാന മാര്‍ഗമായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാന ആ ശ്രയം. സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നത്തിനായി എല്ലാ വാതിലുകളും മുട്ടി നിരാശരായി ഇരിക്കുന്ന കുടുംബത്തിന്റെ മുന്നിലേക്ക് സി.പി.എം ലോക്കല്‍ കമ്മിറ്റി വീട് നിര്‍മ്മിച്ച് നല്‍കാമെന്ന വാഗദാനവുമായി എത്തുന്നത്.

തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം വീട് സന്ദര്‍ശിക്കുകയും പാര്‍ട്ടി നേതൃത്വം വീട് നിര്‍മ്മിച്ച് നല്‍ കാന്‍ തീരുമാനമെടുക്കുകയുമായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു കുടുംബത്തെ അടച്ചുറപ്പുള്ള വീട്ടിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ അശ്രീണം പ്രയത്‌നിച്ചു. ആദ്യം ഇവരെ വാടക വീട്ടിലേക്ക് മാറ്റിയ പ്രവര്‍ത്തകര്‍ കല്ലും മണ്ണും കട്ടയും അടക്കമുള്ള നിര്‍ മാണ സാമഗ്രഹികള്‍ സി.പി.എം പ്രവര്‍ത്തകരുടെ സഹായത്തോടെ സ്ഥലത്ത് എത്തി ച്ചു. മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് മുറി, ഹാള്‍, അടുക്കള, സിറ്റൗട്ട്, ശുചിമുറി ഉള്‍പ്പടെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമായ ബി.ആര്‍ അന്‍ഷാദിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മാണം നടന്നത്. ഒപ്പം മേഖലയിലെ ബ്രാഞ്ച് കമ്മറ്റിയുടെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.