സഹപാഠിക്ക് സ്‌നേഹ സമ്മാനമായി വിദ്യാര്‍ഥികള്‍ നല്‍കിയത് സ്വപ്‌ന ഭവനം.പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ സ്‌കൂളില്‍ മികവ് പുലര്‍ത്തിയിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥി നിയുടെ വീട്ടിലെ സാഹചര്യങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാല്‍വിന്‍ അഗസ്ത്യന്‍, വൈസ് പ്രിന്‍സിപ്പല്‍ അഗസ്റ്റ്യന്‍ പീടികേമലയിലും അധ്യാപകരും വീട്ടിലെത്തി കണ്ട കാ ഴ്ച കരളലയിപ്പിക്കുന്നതായിരുന്നു. ചോര്‍ന്ന് ഒലിക്കുന്ന അസ്പറ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീട്ടില്‍ പലകകള്‍ കൊണ്ട് വശങ്ങള്‍ മറച്ച വീട്ടിലിരുന്ന പഠിക്കുന്ന വിദ്യാര്‍ഥിനിയെയാ ണ് അവര്‍ അവിടെ കണ്ടത്. ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ച കുട്ടിയുടെ ജീവിത സാഹചര്യ ങ്ങള്‍ കണ്ടറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ മനംനൊന്താണ് തിരികെ മടങ്ങിയത്. 
രക്ഷകതൃ സമിതിയംഗവും പഞ്ചായത്തംഗവുമായ റിജോ വാളാന്തറ വീടുപണിയുടെ ഉ ത്തരവാദിത്വം ഏറ്റെുത്തു. ചിറക്കടവ് പഞ്ചായത്ത് പരിതിയില്‍ സ്ഥിതി ചെയ്യുന്ന വീടി ന് ഇവര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ആശ്രയ പദ്ധതിയില്‍ ചിറക്കടവ് പഞ്ചായത്തിലെ ആദ്യ വീടായി ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ അനുവദിച്ചി രുന്നു. ഈ തുക വീട് നിര്‍മാണത്തിന് പര്യാപ്തമാകാത്തതിനാല്‍ സ്‌കൂളിലെ വിദ്യാര്‍ഥി കള്‍ സ്വരുക്കൂട്ടിയ രണ്ട് ലക്ഷത്തി മൂവായിരം രൂപയും കൂടി ചേര്‍ത്താണ് വീട് ഒരുങ്ങി യിരിക്കുന്നത്. 587 ചതുരശ്ര അടിയില്‍ രണ്ട് മുറിയും ഹാളും അടുക്കള സിറ്റ് ഔട്ട് തുട ങ്ങിയ സൗകര്യങ്ങളോടെയാണ് നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ്ത്.

ഇതില്‍ നമ്മൂടെ ഓരോ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും നല്‍കിയ സംഭാവനകള്‍ ചേ ര്‍ത്താണ് ഈ സ്വപ്‌ന ഭവനം പൂര്‍ത്തിയാക്കിയത്. സഹപാഠിക്കൊരു വീട് എന്ന പദ്ധതി യുമായി ബന്ധപ്പെട്ട് പണി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ദാനം ചിറക്കടവ് 7-ാം വാര്‍ഡു മെമ്പര്‍ റോസമ്മ ടീച്ചര്‍ നിര്‍വ്വഹിച്ചു.സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥിക ളുടെ നേതൃത്വത്തില്‍ നിര്‍ദ്ദനരായ എട്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നത് സഹായ വുമായി എത്തിയിരുന്നു. എന്‍.എസ.എസിന്റെ ദത്ത് ഗ്രാമമായ കാഞ്ഞിരപ്പള്ളി പഞ്ചാ യത്തിലെ പതിനെട്ടാം വാര്‍ഡില്‍ നിര്‍ദ്ദനരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും മൂന്ന് വര്‍ഷമാ യി 1500 രൂപ വില വരുന്ന പഠനോപകരണങ്ങളും സൗജന്യ ട്യൂഷനും നല്‍കി വരുന്നു.

എല്ലാ വര്‍ഷവും അഭയഭവനിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷവുമാ യി എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്.പൊതു സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പോലീസ് മേധാവി ഹരി ശങ്കര്‍ ഐ.പി.എസ്. മുഖ്യ അതിഥിയായി പങ്കെടുത്തു. കാ ഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. സഹപാഠിക്കൊരു വീട് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച കാ ഞ്ഞിരപ്പള്ളി 18-ാം വാര്‍ഡിന്റെയും എന്‍.എസ്.എസ്. ദത്തുഗ്രാമത്തിന്റെയും മെമ്പര്‍ റിജോ വാളാന്തറയ്ക്ക് എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോജോ ജോസഫ് സ്നേഹോപഹാരം നല്‍കി. ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ., ജെയിംസ് പി. ജോണ്‍, പി.ടി.എ പ്രസിഡന്റ് ജോഷി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.