പി.സി ജോർജിനെതിരെ സമര പ്രഖ്യാപനവുമായി മുണ്ടക്കയത്ത് സി.പി.എം, വികസന മുരടിപ്പിനെതിരെ ഈ മാസം 30 ന് മനുഷ്യചങ്ങല തീർക്കും. വികസന രംഗത്ത് പി.സി ജോർജ് എം.എൽ എ തികഞ്ഞ പരാജയമാണന്ന് ചൂണ്ടിക്കാട്ടിയാണ് മുണ്ടക്കയത്ത് സി.പി എം സമര പ്രഖ്യാപനവുമായിരംഗത്തെത്തിയിരിക്കുന്നത്.ഈ മാസം 30 ന് മുണ്ട ക്കയം കോസ് വേ പാലം മുതൽ പെങ്ങനവരെ മനുഷ്യചങ്ങല തീർക്കാനാണ് സി.പി.എം ലോക്കൽ കമ്മറ്റിയുടെ തീരുമാനം.

ഇതിന് മുന്നോടിയായി പാർട്ടിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവൻഷനും വിളിച്ച് ചേർത്ത് കഴിഞ്ഞു.മുരിക്കുംവയൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻ ണ്ടറി സ്കൂളിൽ നടപ്പാക്കുന്ന സ്മാർട്ട്സ് സ്കൂൾ പദ്ധതിയെ ചൊല്ലി ഉടലെടുത്ത തർക്കമാണ് ഇeപ്പാൾ എം എൽ എയെക്കതിരെ പരസ്യമായി രംഗത്തെത്താൻ സി.പിഎമ്മിനെ പ്രേരി പ്പിച്ചിരിക്കുന്ന ഘടകം..വികസനത്തിനുപരി വിവാദങ്ങളുയർത്താനാണ് എം.എൽ എ എപ്പോഴും ശ്രമിക്കുന്നതെന്നാണ് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ വിമർശനം.

നിർമ്മാണം തുടങ്ങി നാളിതുവരെയായിട്ടും പൂർത്തിയാക്കാൻ കഴിയാത്ത ബൈപാസ് വികസന മുരടിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമായിഇവർചൂണ്ടിക്കാണിക്കുന്ന. നിർമ്മാണം പൂർത്തിയാക്കിയിട്ടും പുത്തൻചന്തയിലെ കെ.എസ് ആർ ടി സി ബസ്റ്റാന്റ് പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. താലൂക്കാശുപത്രിയാക്കി ഉയർത്തിയ മുണ്ടക്ക യം ഗവൺമെന്റ് ആശുപത്രിയും അവഗണയുടെ വക്കിലാണന്ന് സി പി എം പറയുന്നു.മനുഷ്യചങ്ങല സംഘടിപ്പിക്കുന്നതിലൂടെ എം.എൽ എ യ്ക്ക് പുറമെ മുണ്ടക്കയം പഞ്ചാ യത്ത് ഭരണസമിതിക്കെതിരെയും ജനശ്രദ്ധ തിരിക്കാൻ സി പി എം ലക്ഷ്യമിടുന്നുണ്ട്. ഉപാധിരഹിത പിന്തുണ നൽകിയിട്ടും വികസന രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ കഴിയാ ത്ത പഞ്ചായത്ത് ഭരണസമിതി തികഞ്ഞ പരാജയമാണന്നാണ് ഇവരുടെ ആരോപണം