മുരിക്കുംവയല്‍ : മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജില്‍ കരിമല അരയന്‍ ഉന്നത വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം കോളേജ് ക്യാമ്പസില്‍ നിര്‍വഹിക്ക പ്പെട്ടു. ഐക്യ മല അരയ മഹാസഭയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കോളേ ജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ശിലാ സ്ഥാപനം സഭയിലെ പതിനെട്ട് മുതിര്‍ന്ന ശാഖാംഗങ്ങള്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്.

സഭയുടെ കര്‍മ്മമേഖല ദേവാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളിലേക്ക് മാറണമെന്നും അതിനുള്ള ആദ്യ പടിയാണ് ശ്രീ ശബരീശ കോളേജിന്റെ പ്രവര്‍ത്തനമെന്നും സമ്മേളന ത്തിന് സ്വാഗതം ആശംസിച്ചു കൊണ്ട് ജനറല്‍ സെക്രട്ടറി പി.കെ. സജീവ് പറഞ്ഞു. ബി. എ സോഷ്യോളജി പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി എം. ആര്‍ ഗ്രീഷ്മയെ സമ്മേളനത്തില്‍ അനുമോദിച്ചു. ശിലാസ്ഥാപനത്തോടനുബന്ധിച്ച് കോളേജ് ന്യൂസ് ലെറ്റര്‍ ‘പാലിയം’, കോളേജ് കലണ്ടര്‍ എന്നിവയുടെ പ്രകാശനം നടന്നു.

ഐക്യ മല അരയ മഹാസഭയ സംസ്ഥാന പ്രസിഡന്റ് സി. ആര്‍ ദിലീപ് കുമാര്‍ അദ്ധ്യ ക്ഷത വഹിച്ചു. കോളേജ് പ്രന്‍സിപ്പാള്‍ പ്രൊഫ. എം.എസ് വിശ്വംഭരന്‍, രക്ഷാധികാരി പി. കെ നാരായണന്‍ മാസ്റ്റര്‍, കോളേജ് മാനേജര്‍ കെ.കെ വിജയന്‍, ബിജി രാജശേഖരന്‍, ഷൈലജ നാരായണന്‍, വി. എസ് ഷിബു, കെ എന്‍ പത്മനാഭന്‍, കെ. എസ് സുരേഷ് കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.