സിപിഐഎം പട്ടിമറ്റം മോതീൻ പറമ്പ് കറിപ്ലാവ് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തി ൽ ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. പട്ടിമറ്റം ഹെൽത്ത് സെൻറർ  നിന്നും ആ രംഭിച്ച പ്രകടനം പട്ടിമറ്റം പള്ളിക്കവലയിൽ സമാപിച്ചു. തുടർന്ന്  പൊതുയോഗവും സ്വീകരണവും നടന്നു. സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് സെക്രട്ടറി ഷെഫിൻ പുതുപ്പറ മ്പിൽ  അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ കെ സി സ്വാഗതം പറഞ്ഞു. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി സഖാവ് K രാജേഷ് ഉദ്ഘാടനം ചെയ്തു.  ജംഷീദ് അലി നിലമ്പൂർ മുഖ്യ പ്രഭാഷണം നടത്തി.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ ആർ തങ്കപ്പൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ ൻഡിങ് കമ്മിറ്റി ചെയർമാൻ ബി ആർ  അൻഷാദ്, വിപി രാജൻ, നിസാ saleem, അനുഷ സുബിൻ, സുമി ഇസ്മായിൽ,  ബ്ലോക്ക് മെമ്പർ ഷക്കീല നസീർ, സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം പി എൻ പ്രഭാകരൻ,ഏരിയാ കമ്മിറ്റി അംഗമായ കെ എൻ ദാമോ ദരൻ, സിപിഐഎം സൗത്ത് ലോക്കൽ സെക്രട്ടറി വി സജിൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ്, ഡിവൈഎഫ്ഐ സൗത്ത് മേഖലാ സെക്രട്ടറി  അയ്യൂബ്ഖാൻ  എന്നിവർ പങ്കെടുത്തു.