മുണ്ടക്കയം: നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ.സെ ബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെ എൽ ഡി എഫ് സ്ഥാനാർത്ഥിയാകും. രണ്ടു തവണ കോട്ടയം ജില്ലാ പഞ്ചായത്തംഗവും, ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ സെബാസ്റ്റ്യ ൻ കുളത്തുങ്കൽ കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗമാണ്.കൂടാതെ കൂ വപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ച് വരുന്നു. സാമൂ ഹിക സേവന പ്രസ്ഥാനമായകെയര്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ ചെയർമാൻ കൂടിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ.
മണ്ഡലത്തിൽ സുപരിചതനായ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ സ്ഥാനാർത്ഥിയാക്കുക വ ഴി എൽ ഡി എഫും, കേരള കോൺഗ്രസും ലക്ഷ്യമിടുന്നത് അട്ടിമറി വിജയം തന്നെയാണ്. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ സ്ഥാനാർത്ഥിത്തെ മണ്ഡലത്തിലെ എൽഡിഎഫ് നേതൃത്വ വും ഇരു കൈകളോടെയാണ് സ്വാഗതം ചെയ്യുന്നത്.അതുകൊണ്ട് തന്നെ അദ്ദേഹം സ്ഥാ നാർത്ഥിയായെത്തുന്നതോടെ പൂഞ്ഞാറിലെ മത്സരവും തീപാറും.മണ്ഡലത്തിൽ നേരത്തെ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച പി.സി ജോർജ് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. യു ഡി ഫ് സ്ഥാനാർത്ഥിയായി ടോമി കല്ലാനിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. എൻ ഡി എ ഇത്തവണയും ബി ഡി ജെ എസിന് തന്നെ ഇവിടെ സീറ്റ് നൽകിയേക്കും. ചുരുക്കത്തിൽ  ചതുഷ്ക്കോണമത്സരം നടക്കുന്ന മണ്ഡലമായി പൂഞ്ഞാർ മാറുമ്പോൾ കേരളം ഒന്നാകെ ശ്രദ്ധിക്കുന്ന മത്സരത്തിനാണ് ഇവിടം വേദിയാകുന്നത്.