സിപിഐ എം എരുമേലി ലോക്കൽ കമ്മിറ്റിക്കു വേണ്ടി പുതുതായി നിർമ്മിച്ച ഇരുനി ല മന്ദിരം ( ടിപി തൊമ്മി സ്മാരക മന്ദിരം ) ഞായറാഴ്ച വൈകുന്നേരം നാലിന് സംസ്ഥാ ന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാ ഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ വി എൻ വാസവൻ, ദേശാഭി മാനി ജനറൽ മാനേജർ കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ.വി റസ്സൽ, കാഞ്ഞിരപ്പ ള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ഷാനവാസ്, ത ങ്കമ്മ ജോർജുകുട്ടി, ഷമീം അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കാളികളാകും. ഇരുനില കളിലായി നിർമ്മിച്ചിട്ടുള്ള ഓഫീസിൻ്റെ രണ്ടാം നിലയിൽ മിനി ഓഡിറ്റോറിയയും ഉ ണ്ട്.പൊതു ജന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓഫീസിൽ കമ്പൂട്ടർ സംവിധാ നങ്ങളോടെ ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കും.വാർത്താ സമ്മേളനത്തിൽ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ടി.എസ് കൃഷ്ണകുമാർ ,എരുമേലി ലോക്ക ൽ സെക്രട്ടറി വി ഐ അജി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി.എ ഷാനവാസ്, വിജ യൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.