ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കാൽ നട പ്രചരണ ജാഥക്ക് മണിമല മുക്കടയിൽ ഉജ്ജ്വല തുടക്കം. തൊഴിലില്ലായ്മക്കെ തിരെയും,മതനിരപേക്ഷ ഇന്ത്യക്കായും യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നവം.3 ന് ന ടത്തുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണാർഥമാണ് കാൽനട പ്രചരണ ജാഥ സംഘടി പ്പിക്കുന്നത്. ബ്ളോക് സെക്രട്ടറി ബി.ആർ.അൻഷാദ് ക്യാപ്റ്റനും, പ്രസിഡണ്ട് എം.എ. റിബിൻ ഷാ മാനേജരും, ട്രഷറർ പി.ആർ.അനുപമ വൈസ് ക്യാപ്റ്റനുമായ ജാഥ മണി മല മുക്കടയിൽ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് സജിത്ത് പി ആനന്ദ്  ഉദ്ഘാടനം ചെയ്തു.
ജാഥാ മാനേജർ ഡിവൈഎഫ്ഐ ബ്ളോക് പ്രസിഡണ്ട് എം.എ.റിബിൻ ഷാ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റന് സംസ്ഥാന കമ്മറ്റിയംഗം അർച്ചന സദാ ശിവൻ ശുഭ്ര പതാക കൈമാറി. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പി സൈമൺ,സിപിഐ (എം) ലോക്കൽ സെക്രട്ടറി ജി.സുജിത്ത്,ഡി വൈഎഫ്ഐ ജില്ല കമ്മറ്റിയംഗം കെ.ആർ.സെയിൻ, എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം വൈഷ്ണവി ഷാജി എന്നിവർ പ്രസംഗിച്ചു.മേഖല സെക്രട്ടറി അജ്മൽ സ്വാഗതവും പ്രസിഡണ്ട് ബി പിൻ സി.ജെ നന്ദിയും പറഞ്ഞു.