കാഞ്ഞിരപ്പള്ളി: പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിയെ പിന്തുണച്ച ശേഷം ബാ ക്കി മണ്ഡലങ്ങളിൽ മറ്റ് മുന്നണി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനുള്ള പി.സി യുടെ നീക്കം ഉദ്ദേശിച്ച ഫലം കാണില്ല. വാർത്താ സമ്മേളനത്തിൽ നിലപാട് മാറ്റം പ്രഖ്യാപി ച്ചെങ്കിലും അണികളും നേതാക്കളും ഇത് ഉൾക്കൊള്ളാൻ സാധ്യതയില്ല എന്നാണ് സൂചന. പാർട്ടിക്ക് സ്വാധീനമുള്ള പൂഞ്ഞാർ ഉൾക്കൊള്ളുന്ന പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാ നാർത്ഥിക്ക് പിന്തുണ നൽകിയ ശേഷം മറ്റ് മണ്ഡലങ്ങളിൽ മറ്റ് മുന്നണികളെ പിന്തുണ യ്ക്കാനുള്ള ജോർജിന്റെ നീക്കം തങ്ങളെ പാർട്ടിക്കുള്ളിൽ പിടിച്ച് നിർത്താനുള്ള ജാല വിദ്യയാണന്നാണ് ഒരു വിഭാഗം അണികളും നേതാക്കളും പറയുന്നത്.

ചുരുക്കത്തിൽ ജോർജിന്റെ നിലപാടിൽ പ്രതിക്ഷേധിച്ച് ജനപക്ഷം പാർട്ടിയിൽ നിന്നു ണ്ടാകുന്ന നേതാക്കളുടെയും അണികളുടെയും രാജി തുടരാണ് സാധ്യത. കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗമായ യുവജന പക്ഷം നേതാവടക്കം പാർട്ടി വിടാനൊരുങ്ങുകയാണ്, പാ ർട്ടിക്കുള്ളിലും പൊതു സമൂഹത്തിലും വലിയ ജനപിന്തുണയുള്ള ഇദ്ദേഹത്തി നൊപ്പം മറ്റ് നിരവധി പ്രമുഖരും രാജിവച്ചേക്കാം, ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് നടത്തിയ വാർ ത്താ സമ്മേളനത്തിലാണ് പി സി ജോർജ് നിലപാട് മാറ്റം പ്രഖ്യാപിച്ചത്.പത്തനംതിട്ടയിൽ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെ ന്നറിയിച്ച പി സി മറ്റ് സ്ഥലങ്ങളിൽ അതത് ജില്ല കമ്മറ്റികളുടെ നിലപാട് കൂടി കണക്കി ലെടുത്ത് പിന്തുണ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണറിയിച്ചത്.

എ ൻ ഡി എ യുമായി ഒരു ധാരണയിൽ എത്താൻ കഴിയാത്തതും പി സി യുടെ നിലപാട് മാറ്റത്തിന് പിന്നിലെ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. അമിത് ഷാ അടക്കമുള്ള നേതാക്കളെ കാണാൻ പി സി നടത്തിയ നീക്കം നേരത്തെ ഫലം കണ്ടിരുന്നില്ല.കേരളത്തി ൽ സന്ദർശനത്തിനായെത്തിയ മറ്റൊരു കേന്ദ്ര നേതാവിനെ സന്ദർശിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. ഇതാണ് ഓരോ മണ്ഡലത്തിലും ഓരോ മുന്നണിയിൽ പെട്ടവരെ പിന്തു ണയ്ക്കാനുള്ള നിലപാടിലേക്ക് പി സി യെ എത്തിച്ചത്.എന്തായാലും അടിക്കടിയുള്ള നി ലപാട് മാറ്റം ജോർജിന് തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരു ത്തുന്നത്.