ഈരാറ്റുപേട്ട: പൗരത്വ ഭേദഗതിബില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുവാനുള്ള ബി.ജെ. പി. ശ്രമത്തിന്‍റെ ഭാഗമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് സണ്ണി തെ ക്കേടം. കേരളാകോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം  നേതൃത്വയോഗം ഉ ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനപ്രശ്നങ്ങളായ നി ത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും, ഗ്യാസ്, ഡീസല്‍ വിലവര്‍ദ്ധനവും വോ ട്ടിംഗ് മെഷീനുകളിലെ ക്രമക്കേടുകളില്‍ സുപ്രീം കോടതി അന്വേഷണം ആരംഭിച്ചിരിക്കു ന്നതും ജനങ്ങളുടെ സമരമായി തീരേണ്ട സാഹചര്യത്തില്‍ പൗരത്വഭേദഗതിബില്ലിലൂടെ ജനങ്ങളെ രണ്ട് തട്ടിലാക്കി ഭിന്നിപ്പിച്ചുഭരിക്കാമെന്നാണ് ബി.ജെ.പി. ശ്രമമെന്നും സണ്ണി തെക്കേടം പറഞ്ഞു.

വര്‍ഷങ്ങളായി ഭാരതത്തില്‍ താമസിച്ചു തങ്ങളുടെ അദ്ധ്വാനത്തിന്‍റെ വിഹിതം ഭാരതത്തി ന് നല്‍കിയവരെ പൗരത്വ ഭേദഗതി ബില്ലിലൂടെ പുറത്താക്കാന്‍ ശ്രമിക്കുന്നത് ലോകരാഷ്ട്ര ങ്ങളുടെ മുമ്പില്‍ ഇന്ത്യയുടെ വിലക്കുറച്ച്  കാണുവാന്‍ ഇടയാക്കിയിട്ടുള്ളതും സാമ്പത്തി ക അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുവാന്‍ ഇടയാക്കിയതുമായ പൗ രത്വഭേദഗതിബില്ലിനെതിരെയുള്ള പൊതുസമരപരിപാടികളില്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരുടെ സാന്നിദ്ധ്യസഹകരണങ്ങള്‍ ഉണ്ടാവുമെന്നും യോഗം ഉറപ്പ് നല്കി. നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂ യ സമ്മേളനം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോര്‍ജ്ജുകുട്ടി ആഗസ്തി, ജില്ലാ ജനറല്‍സെക്രട്ടറിമാരായ ജോസഫ് ചാമക്കാലാ, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡന്‍റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.സി.(എം) സംസ്ഥാന പ്രസിഡന്‍റ് അബേഷ അലോഷ്യസ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്‍റ് അന്‍സാരി പാലയംപറമ്പില്‍, കര്‍ഷകയൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ജോസഫ്, വനിതാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് ഷീലാ തോമസ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.ജെ. തോമസ് കട്ടയ്ക്കല്‍, തോമസുകുട്ടി മുതുപുന്നയ്ക്കല്‍, പി.റ്റി. തോമസ്  പുളിയ്ക്കല്‍, മിനി സാവിയോ, അഡ്വ. ജസ്റ്റിന്‍ കടപ്ലാക്കല്‍, കലാസാസംസ്കാരികവേദി ജില്ലാ പ്രസിഡന്‍റ് ബാബു ടി. ജോണ്‍, നിയോജകമണ്ഡലം ഭാരവാഹികളായ സോജന്‍ ആലക്കുളം, ജോസ് നടൂപ്പറമ്പില്‍, കെ.പി. സുജീലന്‍,  അഡ്വ. ഷെല്‍ജി തോമസ്, പി.സി. തോമസ് പാലുക്കുന്നേല്‍, എ.കെ. നാസര്‍, ജോഷി മൂഴിയാങ്കല്‍, എന്‍.സി. ചാക്കോ നെടുംതുണ്ടത്തില്‍,  ജാന്‍സ് വയലികുന്നേല്‍, തോമസ് ചെമ്മരപ്പള്ളില്‍, ജോളി ഡോമിനിക്, എ.എസ്. ആന്‍റണി, റോയി വിളകുന്നേല്‍, റെജി ഷാജി, അരുണ്‍ ആലയ്ക്കപ്പറമ്പില്‍, സോഫി ജോസഫ്, ബിജോയ് ജോസ്, ദേവസ്യാച്ചന്‍ വാണിയപ്പുര, പി.ജെ. സെബാസ്റ്റ്യന്‍, ചാര്‍ളി കോശി, തോമസ് മാണി, വിജി ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, ജോര്‍ജ്ജ് മാന്നാത്ത്, ജോസുകുട്ടി കല്ലൂര്‍, സന്തോഷ് കുഴിക്കാട്ട്, ബെന്നി സ്കറിയ, ഷോജി ആയലൂകുന്നേല്‍, കെ.എസ്. മോഹനന്‍, പി.സി. സൈമണ്‍, സജി തോമസ്,   ജോസുകുട്ടി കോക്കാട്ട്,  ജോയിച്ചന്‍ കാവുങ്കല്‍, പി.വി ജോര്‍ജ്ജ് പുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളാ കര്‍ഷകയൂണിയനും നിയോജകമണ്ഡലം പ്രസിഡന്‍റായി എ.എസ്. ആന്‍റണിയെയും പാര്‍ട്ടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായി ജോസ് നടൂപ്പറമ്പിലിനെയും തെരഞ്ഞെടുത്തു.