സുഭിക്ഷം ഫലവൃക്ഷം പദ്ധതിയിൽ സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി 12 ലോക്കൽ കമ്മിറ്റിയുടെ പരിധിയിലുള്ള വീടുകളിൽ ഒരു ലക്ഷം ഫലവൃക്ഷ തൈകൾ പ്രവർത്തകർ നട്ടു നൽകും.

ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ പതിനായിരം തൈകളാണ് പ്രവർത്തകർ വീട്ടുകളി ലെത്തി കുഴിച്ചു വെച്ചു നൽകുക. ഇതിൻ്റെ ഏരിയാ തല ഉൽഘാടനം ജൂൺ 22ന് രാ വിലെ ഒമ്പതിന് മുണ്ടക്കയം വേലനിലത്ത് മുൻ നിയമസഭാംഗം കെ.വി കുര്യൻ്റെ വീ ട്ടുവളപ്പിൽ  സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമായ  കെ.എൻ ബാലഗോപാൽ നട്ടു വെയ്ക്കും.രണ്ടാം വർഷം ഫലം തരുന്ന വിയറ്റ്നാം സൂപ്പർ ഏർലി ഇനത്തിൽപ്പെട്ട പ്ലാവിൻ തൈ, തെങ്ങിൻ തൈ, മാവ്, റംബൂട്ടാൻ, അവക്കോസ, മങ്കോസ് എന്നീ ഇനങ്ങളാണ് ആദ്യഘട്ടത്തിൽ നടുക.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സ്മരണാർത്ഥമാണ് ഇത് നട്ടു നൽകുക.ഭക്ഷ്യ രംഗത്ത് ഏറെ പ്രയോജനം ചെയ്യുന്നതിൻ്റെ ഭാഗമായി ഫല വൃക്ഷ തൈകൾ നട്ടു നൽകു കയും ഇതിനെ പരിപാലിക്കുകയും ചെയ്യും.ഇതിനാവശ്യമായ വാളണ്ടിയർമാർക്കുള്ള പരിശീലനം അഞ്ചു പേർ വീതം പത്തു ബാച്ചുകളിലായി അൻപതുപേർക്ക് വിഴിക്കി ത്തോട് ബയോടെക്  ഹോംഗ്രോൺ വളപ്പിൽ പരിശീലനം തുടങ്ങി.സ്ഥാപനത്തിൻ്റെ എം ഡി ജോസഫ് ജേക്കബ് വാളണ്ടിയർമാർക്ക് പരിശീലനം നൽകി. ജില്ലാ കമ്മിറ്റിയംഗങ്ങ ളായ പി.എൻ പ്രഭാകരൻ, വി.പി ഇസ്മായിൽ, പി ഷാനവാസ്, കെ രാജേഷ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.
ജൂൺ ,ജൂലൈ മാസങ്ങളിലായി ഒന്നാം ഘട്ടം പൂർത്തീകരിക്കുമെന്ന് സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.