പതിനേഴ് ദിവസങ്ങള്‍ക്കു മുമ്പ് മഹാരാഷ്ട്രയിലെ മുംബെയില്‍ നിന്നും എ ത്തിയ അമ്പത്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചതായി സൂചനയുള്ളത്. പൊന്‍കുന്നത്ത് ഏഴ് ദിവസത്തെ ക്വാറയ്ന്റയിന്‍ പൂര്‍ത്തിയാക്കിയ ഇ  യാള്‍ ഇതിന് ശേഷം ചെറുവള്ളിയിലെ വീട്ടിലായിരുന്നു കഴിഞ്ഞ് വന്നത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്കായി ശേഖരിച്ചിരുന്നങ്കിലും ഫലം വന്നത് വ്യാഴാഴ്ച്ചയാണ്. 14 ദിവസത്തെ ക്വാറയ്റ്റയിന്‍ പൂര്‍ത്തിയാക്കിയ ഇയാള്‍ പൊന്‍കുന്നം ടൗണിലും മറ്റും സഞ്ചരിച്ചതായി വിവരം പുറത്ത് വന്നതോടെ ചിറക്കടവ് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ ചെറുവ ള്ളിയിലെ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരന്നിട്ടുണ്ട്.

അതേസമയം മുന്‍കരുതലിന്റെ ഭാഗമായി ഇയാള്‍ സന്ദര്‍ശിച്ച കടകളും മറ്റും പോലീസ് അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.ആരും ഭയചകിതരാകേണ്ട ആവശ്യമില്ലന്നും മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് തയാറാക്കി വരികയാണ്.

ആശങ്ക വേണ്ട ജാഗ്രത മതി

സാമൂഹീക അകലം പാലിച്ചും മാസ്‌ക് ധരിച്ചും മാത്രമെ പുറത്തിറങ്ങാവു. സാനിറ്റൈ സര്‍ ഉപയോഗിച്ചുള്ള ശുചീകരണവും ആവശ്യമാണ്. ഇയാള്‍ പൊന്‍കുന്നത്തെ പല സ്ഥ ലങ്ങളിലും കടകളിലും കേറിയതിനാല്‍ പൊന്‍കുന്നം നിവാസികള്‍ ജാഗ്രത പുലര്‍ത്തണ മെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ ട്ടേഴ്‌സിനോട് പറഞ്ഞു.