രാജ്യം ഒറ്റക്കെട്ടായി കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന സമയത്ത് അതിനെ രാ ഷ്ട്രീയവൽക്കരിക്കുന്നത് നാടിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കേരള യുവജന പ ക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷോൺ ജോർജ്. ഇന്നലെ പായിപ്പാട് അതിഥി തൊഴിലാളികളുടെ അതിരുവിട്ട പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി യാണോ എന്നും സംശയമുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ അടിയന്തി രമായ  അന്വേഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും  അദ്ദേഹം ആ വശ്യപ്പെട്ടു