മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകാനായി ബിരിയാണി ഉണ്ടാ ക്കി വിറ്റ് പണം കണ്ടെത്തെകയാണ് ഒരു കൂട്ടം ആളുകൾ.പൊൻകുന്നം തോണിപ്പാറ സി. പി.ഐ(എം) ബ്രാഞ്ച് കമ്മിറ്റി പ്രവർത്തകരാണ് ബിരിയാണി വിതരണത്തിലൂടെ നാടി നാകെ മാതൃകയായത്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ  തങ്ങളാലാവും വിധം  സഹായിക്കുക എ ന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ഉണ്ടാക്കി വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി ധിയിലേയ്ക്ക്  പണം നിക്ഷേപിക്കാൻ ഇവർ തീരുമാനിച്ചത്. പൊൻകുന്നത്തെ സി.പി .എം തോണിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലെ പ്രവർത്തകരാണ് വ്യത്യസ്തമായ മാർഗ്ഗത്തി ലൂടെ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി മാറുന്നത്. ആയിരത്തിനാനൂറോളം ബിരിയാണിയാണ് ഇവർ ഉണ്ടാക്കിയത്. ഒരു ബിരിയാണിയ്ക്ക് നൂറ് രൂപ നിരക്കിലാ ണ് വിറ്റത്.പാചകവും, പാക്കിംഗും ഉൾപ്പെടെ എല്ലാ ജോലികളും അംഗങ്ങൾ സ്വയമാണ് ചെയ്തത്.
കോവിഡ് കാലത്ത് സാമ്പത്തികമായി ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും പലർ ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകണമെന്ന് ആഗ്രഹമു ണ്ടെങ്കിലും തങ്ങളുടെ പക്കലുള്ള ചെറിയ തുക നൽകാൻ മാർഗ്ഗമില്ലായിരുന്നു എന്നാൽ ഒരു ബിരിയാണി കിറ്റ്  വാങ്ങിക്കുന്നതിലൂടെ ഇവരും ദുരിതാശ്വാസ നിധിയുടെ ഭാഗമാ യി മാറുകയാണെന്നും ഇതാണ് ബിരിയാണി വിതരണത്തിലൂടെ  പണം കണ്ടെത്താമെന്ന്  തീരുമാനിച്ചതെന്നുo ഇവർ പറയുന്നു.
അംഗങ്ങൾ ഓരോരുത്തരും ഓർഢറുകൾ സ്വയം സ്വീകരിക്കുകയും അവ സ്വന്തം ചില വിൽ തന്നെ വിതരണം നടത്തുകയും ചെയ്തു.വിതരണത്തിലൂടെ ലഭിച്ച തുകയിൽ നി ന്നും ചിലവ് കഴിഞ്ഞുള്ള തുകയായ നാൽപ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേയ്ക്ക് ഇവർ നിക്ഷേപിക്കുകയും ചെയ്യും.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻപ് പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്ക് കിറ്റുകൾ  വിതരണം ചെയ്തിരുന്നു.