കാഞ്ഞിരപ്പള്ളി :ദേശീയ റബർ നയം രൂപീകരിക്കാനെന്ന പേരിൽ കേന്ദ്ര മന്ത്രി അൽഫോ ൺസ് കണ്ണന്താനം കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ച തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പാണെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. കോൺഗ്രസ് കാത്തിരപ്പള്ളി, പൂഞ്ഞാർ  നിയോജക മണ്ഡലത്തിലെ  കോൺഗ്രസ് നേതൃയോഗം ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര മന്ത്രി കൊട്ടിഘോഷിക്കുന്ന ദേശീയ റബർ നയത്തെക്കുറിച്ച് യാതൊരു പരാമർശ വും ഈ വർഷത്തെ കേന്ദ്ര ബജറ്റിലില്ല. റബറിന്റെ ഇറക്കുമതി തീരുവ ഉയർത്തിയില്ല എന്ന് മാത്രമല്ല കേരളത്തിലെ റബർ കർഷകരെ ഏറെ പ്രതികൂലമായി ബാധിക്കുന്ന  ചിരട്ടപാൽ റബറിന്റെ ഇറക്കുമതി തീരുവ പൂർണ്ണമായും എടുത്തു കളയുകയും ചെ യ്തു. റബർ ബോർഡിന് കേന്ദ്ര ബജറ്റിൽ അനുവദിച്ച തുക അനുദിന ചിലവുകൾക്ക് പോലും തികയാത്ത സാഹചര്യമാണ്. ആവർത്തന കൃഷിക്കുള്ള സബ്സിഡി പോലും കൊടുത്തു തീർക്കാതെ കേന്ദമന്ത്രി റബർ കൃഷിക്കാരുമായി ചർച്ച നടത്തുന്നത് പ്രഹസന മാണ്.

സംസ്ഥാന ബജറ്റിൽ കഴിഞ്ഞ വർഷം കർഷകർക്ക് അനുവദിച്ച അതേ തുക ഈ വർഷ വും നിലനിർത്തിയതല്ലാതെ റബർ വിലസ്ഥിരതാ ഫണ്ടിൽ നിന്നും ഒരു ആനുകൂല്യവും കർഷകർക്ക് ലഭിക്കുന്നില്ലായെന്നും അദ്ദേഹം  ആരോപിച്ചു. സമരത്തിന്റെ ആദ്യ ഘട്ടമായി ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ  19 ന് കാഞ്ഞിരപ്പള്ളി ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ പട്ടിണിസമരം സമരം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

നേതൃയോഗത്തിൽ കെ.പി.സി.സി സെക്രട്ടറി പി.ഏ. സലീം, കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, ഡി.സി.സി ഭാരവാഹികളായ ഡോ.പി.ജെ വർക്കി, പി.എ ഷെമീർ, റോണി കെ.ബേബി, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൽ, യുജിൻ തോമസ്, .ബ്ലോക്ക് പ്രസിഡൻറുമാരായ ബാബു ജോസഫ്, ജോ തോമസ് , റോയി കപ്പലുമാക്കൽ, മുഹമ്മദ് ഇല്യാസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോർജ്ജ് ജേക്കബ്, ജോർജ്ജ് കൊട്ടാരം,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി,  പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.രാജു, ലിതാ  ഷാജി എന്നിവർ പ്രസംഗിച്ചു.