കണമല : വേനൽമഴയിൽ വീടിൻറ്റെ മുറ്റവും മതിലും ഇടിഞ്ഞു വീണു. മരാമത്തിൻറ്റെ റോഡ് നിർമാണത്തിലുണ്ടായ അപാകതയാണ് മുറ്റവും മതിലും ഇടിയാൻ കാരണമായ തെന്ന് ആക്ഷേപം. കണമല തോട്ടത്തിൽ രാജുവിൻറ്റെ വീടിൻറ്റെ മുറ്റവും റോഡരികിലെ മതിലുമാണ് തകർന്ന് നിലംപതിച്ചത്.

വീടും കിണറും അപകടസാധ്യതയിലാണ്.  എരുത്വാപ്പുഴ-കീരിത്തോട് ബൈപാസ് റോഡിൻറ്റെ നിർമാണത്തിലെ അപാകതകൾ മൂലം റോഡിലൂടെ ശക്തമായി മഴവെളള വും കല്ലും ഒലിച്ചെത്തുകയാണ്. ഇത് മൂലം മഴക്കാലത്ത് റോഡരികിലെ വീടുകൾ അപകട ഭീഷണി നേരിടുകയാണെന്ന് പരാതിയുണ്ട്.